ആറു വർഷത്തെ ഇടവേളയ്ക്കുശേഷം ദൈർഘ്യമേറിയ ബുൾ റാലി
മുന്നറിയിപ്പുകൾ രക്ഷയ്ക്ക് എത്തിയത് നിക്ഷേപകരുടെ നഷ്ട സാധ്യതകൾ ഇല്ലാതാക്കി, ഏഴ് ആഴ്ചനീണ്ട ബുൾ റാലിക്ക് അന്ത്യം കുറിച്ചു. ആറ് വർഷത്തിനിടയിൽ ആദ്യമായാണ് ഇത്ര ദൈർഘ്യമേറിയ ബുൾ റാലി ഇന്ത്യൻ മാർക്കറ്റിൽ. ഈ കാലയളവിൽ കാര്യമായ സാങ്കേതിക തിരുത്തലുകൾക്ക് അവസരം നൽകാതെയുള്ള ഉത്രാട പാച്ചിലായിരുന്നതിനാൽ ലാഭമെടുപ്പ് വിൽപന സമ്മർദ്ദമായി മാറാമെന്ന് മുൻവാരം ദീപിക നൽകിയ വിലയിരുത്തൽ നിക്ഷേപകർക്ക് ലാഭമെടുപ്പിന് അവസരം ഒരുക്കിയെന്നു മാത്രമല്ല, നഷ്ട സാധ്യതകൾ ഒഴിവാക്കാനുമായി. വാരമധ്യം സൂചികയിൽ സംഭവിച്ച തകർച്ച വിപണിയുടെ അടിയോഴുക്കു മാറ്റിമറിച്ചു. പിന്നിട്ട വാരം നിഫ്റ്റി സൂചിക 107 പോയിന്റും സെൻസെക്സ് 376 പോയിന്റും നഷ്ടത്തിലാണ്. ഡിസംബർ ആദ്യ പകുതിയിൽ ഇന്ത്യയിൽ കനത്ത നിക്ഷേപത്തിന് ഉത്സാഹിച്ച വിദേശ ഫണ്ടുകൾ 31,377 കോടി രൂപയുടെ ഓഹരികൾ വാരിക്കൂട്ടിയാണ് വിപണിയെ സർവകാല റെക്കോർഡ് നിലവാരത്തിൽ എത്തിച്ചത്. എന്നാൽ പിന്നിട്ട വാരം അഞ്ച് ദിവസങ്ങളിലും അവർ വിൽപനക്കാരായിരുന്നു, കഴിഞ്ഞ ലക്കത്തിൽ സൂചന നൽകിയതാണ് വിദേശ ഓപ്പറേറ്റർമാർ വർഷാന്ത്യം വിൽപനയ്ക്കാണ് മുൻ തൂക്കം നൽകുമെന്ന കാര്യം. അതേ വിദേശ ഫണ്ടുകൾ പിന്നിട്ടവാരം 6,423 കോടി രുപയുടെ ഓഹരികൾ വിറ്റു. വിപണിയെ വൻ തകർച്ചയിൽനിന്നും താങ്ങി നിർത്താൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ എല്ലാ വിഭാഗം ഓഹരികളിലും നിക്ഷേപത്തിന് മത്സരിച്ച് മൊത്തം 9094 കോടി രൂപ ഇറക്കിയെങ്കിലും പ്രതിവാര തളർച്ചയിൽനിന്നും മാർക്കറ്റിനെ കരകയറ്റാനായില്ല. നിഫ്റ്റി സൂചിക 21,456 ൽനിന്നും 21,593വരെ വാരത്തിന്റെ ആദ്യ പകുതിയിൽ ഉയർന്ന അവസരത്തിലാണ് വിൽപന സമ്മർദ്ദത്തിലേയ്ക്ക് വഴുതിയത്. ഇതോടെ കനത്ത തകർച്ചയിൽ അകപ്പെട്ട നിഫ്റ്റി കഴിഞ്ഞവാരം സൂചിപ്പിച്ച ആദ്യ സപ്പോർട്ടായ 20,985ലെ താങ്ങ് ഒമ്പത് പോയിന്റ് വ്യത്യാസത്തിൽ തകർത്ത് 20,976ലേയ്ക്ക് ഇടിഞ്ഞു. അതിനുശേഷമുള്ള തിരിച്ചുവരവിൽ നിഫ്റ്റി 21,349ലാണ്. ഈ വാരം സൂചിക 21,636ലേയ്ക്ക് മികവിന് ശ്രമം നടത്താം, ആ നീക്കം വിജയിച്ചാൽ 21,923ലേയ്ക്ക് ഉയരാനുള്ള കരുത്ത് കണ്ടെത്താനാവും. എന്നാൽ ആദ്യ പ്രതിരോധത്തിലേയ്ക്ക് മുന്നേറാനുള്ള നീക്കത്തിനിടയിൽ വീണ്ടും വിപണിയുടെ കാലിടറിയാൽ 21,019ലേയ്ക്കും തുടർന്ന് 20,689ലേയ്ക്കും ജനുവരിയിൽ പരീക്ഷണം നടത്തും.
ഡെയ്ലി ചാർട്ടിൽ വിപണിയുടെ സാങ്കേതിക വശങ്ങൾ പലതും വ്യത്യസ്ത ദിശയിൽ സഞ്ചരിക്കുന്നതിനാൽ കരുതലോടെ മാത്രമേ ഫണ്ടുകൾ ഇനി നീക്കം നടത്തു. എംഎസിഡി ട്രെൻഡ് ലൈനിന് മുകളിൽ ബുള്ളിഷാണെങ്കിലും ക്രിസ്മസ് ആലോഷങ്ങൾക്കുശേഷം ചൊവ്വാഴ്ച ഇടപാടുകൾ പുനരാരംഭിച്ച് ആദ്യ മണിക്കൂർ പിന്നിടുമ്പോൾ കരുത്ത് നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങാം. അതായത് ഒരു റിവേഴ്സ് റാലി ഈ അവസരത്തിൽ ഉടലെടുത്താൽ നിഫ്റ്റിക്ക് 20,920 പോയിന്റ് നിർണായകമാവും. നിഫ്റ്റി ഡിസംബർ ഫ്യൂച്വറിൽ ബുൾ ഓപ്പറേറ്റർമാർ തകർച്ചയ്ക്ക് ഇടയിൽ പൊസിഷനുകൾ വിറ്റു. തൊട്ട് മുൻവാരം 163.3 ലക്ഷം കരാറുകളായിരുന്നത് വാരാന്ത്യം 158.5 ലക്ഷമായി. ഈ വാരവും ബുൾ ഓപ്പറേറ്റർമാർ ബാധ്യതകളിൽ കുറവു വരുത്തിയാൽ സൂചികയെ വീണ്ടും ദുർബലമാക്കും. ഡിസംബർ ഫ്യൂച്വർ 21,385 പോയിന്റിലാണ്. 21,234 – 21,022 പോയിന്റിൽ സപ്പോർട്ട് പ്രതീക്ഷിക്കാം. സെൻസെക്സിനും കാലിടറി, മുൻവാരത്തിലെ 71,605ൽ നിന്നും 71,913വരെ ഉയർന്നതോടെ വിപണി ഓവർ ബ്രോട്ടായത് മുൻ നിർത്തി ധനകാര്യസ്ഥാപനങ്ങൾ ലാഭമെടുപ്പിന് ഇറങ്ങി. ഇതോടെ ആടി ഉലഞ്ഞ സൂചിക 70,000ലെ താങ്ങു തകർത്ത് 69,920ലേയ്ക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം 71,106 ലാണ്. രൂപയ്ക്ക് മൂല്യത്തകർച്ച. ഡോളറിന് മുന്നിൽ 82.90ൽ നിന്നും 83.27ലേയ്ക്ക് ദുർബലമായശേഷം വാരാന്ത്യം 83.15ലാണ്. ഡിസംബർ അവസാനവാരം അടുത്തതിനാൽ വിദേശ ഫണ്ടുകൾ രൂപ വിറ്റ് ഡോളറിൽ പിടിമുറുക്കിയാൽ 83.44ലേയ്ക്ക് തളർത്താമെങ്കിലും പുതു വർഷത്തിൽ രൂപ 82.60ലേയ്ക്ക് തിരിച്ചു വരവിനും ശ്രമിക്കും. രാജ്യാന്തര സ്വർണത്തിന് മുൻവാരം സൂചിപ്പിച്ച പ്രതിരോധം മറികടക്കാനായില്ല. 2018 ഡോളറിൽ വ്യാപാരം തുടങ്ങിയ മഞ്ഞലോഹത്തിന് രണ്ടാഴ്ചകളിൽ വ്യക്തമാക്കിയ 2054 ഡോളറിലെ പ്രതിരോധം ക്ലോസിംഗിൽ തകർക്കാനായില്ല. താഴ്ന്ന റേഞ്ചിൽനിന്നുള്ള കുതിപ്പിൽ 2071ലേയ്ക്ക് ഒരു വേള കയറിയതിനിടയിലെ വിൽപന സമ്മർദ്ദം മൂലം ക്ലോസിംഗിൽ ട്രോയ് ഔൺസിന് 2053 ഡോളറിലാണ്.

Source link