ഹാപ്പി ക്രിസ്മസ്; മുംബൈ സിറ്റിക്കെതിരേ ബ്ലാസ്റ്റേഴ്സിനു ജയം

കൊച്ചി: ക്രിസ്മസ് രാവിൽ സ്വന്തം തട്ടകത്തിൽ മുംബൈ സിറ്റിയോടെ കണക്ക് തീർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്സിയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മുംബൈയിൽ നടന്ന മത്സരത്തിലെ തോൽവി പകരംവീട്ടലും ആരാധർക്കൊരു ക്രിസ്മസ് സമ്മാനവുമായിരുന്ന ഈ ജയം. ആദ്യപകുതിയിൽ ദിമിത്രിയോസ് ഡയമന്റകോസും (11’) ആദ്യപകുതിയിടെ ഇഞ്ച്വറി ടൈമിൽ ക്വാമി പെപ്രയും (45+5’) ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടി. ടൂർണമെന്റിലെ മുംബൈയുടെ ആദ്യ തോൽവികൂടിയാണ് കലൂർ സ്റ്റേഡിയത്തിൽ സംഭവിച്ചത്. സീസണിൽ ബ്ലാസ്റ്റേഴ് സിന്റെ ഏഴാം ജയ മാണ്. ആദ്യ പകുതിയിൽ ഗോൾ വഴങ്ങിയതുകൊണ്ട് തിരിച്ചടിക്കാൻ സാധിക്കുമെന്ന ആത്മവിശ്വത്തിലാണ് മുംബൈ പൊരുതിയത്. ഗോളെന്ന് ഉറച്ച ചില നിമിഷങ്ങൾ സൃഷ്ടിക്കാനും മുംബൈക്ക് സാധിച്ചു.
മധ്യനിരതാരം ജയേഷ് റാണയുടെ മിന്നുന്ന ഷോട്ട് ബ്ലാസ്റ്റേഴ്സ് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തതോടെ ആതിഥേയർക്ക് നിരാശയായിരുന്നു തുടർന്നുള്ള നിമിഷങ്ങളിലുണ്ടായത്. ഇതിനിടെ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച മലയാളിതാരം വിപിൻ മോഹനൻ പരിക്കേറ്റ് പുറത്ത് പോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ ഗോൾ കടം വീട്ടാനായി മുംബൈ ആക്രമിച്ച് കളിയാരംഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയെ മറികടക്കാനായില്ല. 27ന് കോൽക്കത്തയിൽ മോ ഹൻബഗാനെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.
Source link