ഇ​നി ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്കുശേ​ഷം

കൊ​ച്ചി: രാ​ജ്യാ​ന്ത​ര സു​ഗ​ന്ധ​വ്യ​ഞ്ജ​ന വി​പ​ണി​യി​ൽനി​ന്നും വാ​ങ്ങ​ലു​കാ​ർ പി​ൻ​വ​ലി​ഞ്ഞു, ഇ​നി ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്കുശേ​ഷമേ തി​രി​ച്ചെ​ത്തൂ. നാ​ളി​കേ​ര മേ​ഖ​ല വി​ള​വെ​ടു​പ്പി​നു​ള്ള നീ​ക്ക​ത്തി​ൽ, കാ​ത്തി​രു​ന്നാ​ൽ വി​ല ഇ​ടി​യു​മോ​യെ​ന്ന ഭീ​തി. റ​ബ​ർ വി​ല നേ​രി​യ റേ​ഞ്ചി​ൽ നീ​ങ്ങി, വി​ൽ​പന​യ്ക്ക് ഇ​റ​ങ്ങി​യ ച​ര​ക്ക​ത്ര​യും വ്യ​വ​സാ​യി​ക​ൾ മ​ത്സ​രി​ച്ച് വാ​ങ്ങി. സ്വ​ർ​ണം വ​ർ​ഷാ​ന്ത്യ മി​ക​വി​ൽ, അ​വ​ധി ദി​ന​ങ്ങ​ൾ രാ​ജ്യാ​ന്ത​ര വി​പ​ണി​യെ ത​ള​ർ​ത്തും. സു​ഗ​ന്ധ​വ്യ​ഞ്ജ​ന വി​പ​ണി​ക്ക് അവധി യു ​എ​സ്‐ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഇ​നി ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മേ രാ​ജ്യാ​ന്ത​ര സു​ഗ​ന്ധ​വ്യ​ഞ്ജ​ന വി​പ​ണി​യി​ൽ തി​രി​ച്ചെ​ത്തു. അ​ത്യാ​വ​ശ്യം വേ​ണ്ട ച​ര​ക്കി​ന് മു​ൻ​കൂ​ർ ക​ച്ച​വ​ട​ങ്ങ​ൾ ഉ​റ​പ്പി​ച്ച ശേ​ഷ​മാ​ണ് അ​വ​ർ രം​ഗം​വി​ട്ട​ത്. ബ​യ്യ​ർ​മാ​ർ ജ​നു​വ​രി ര​ണ്ടാം വാ​രം മാ​ർ​ക്ക​റ്റി​ൽ തി​രി​ച്ചെ​ത്തും. ഇ​ന്ത്യ, വി​യ​റ്റ്നാം, ഇ​ന്തോ​നേ​ഷ്യ മ​ലേ​ഷ്യ തു​ട​ങ്ങി​യ മു​ഖ്യ സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ വി​പ​ണി​ക​ളി​ലും ഈ ​അ​വ​സ​ര​ത്തി​ൽ മ്ലാ​ന​ത അ​നു​ഭ​വ​പ്പെ​ടാം. ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ അ​വ​ധി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഉ​ത്സ​വ ദി​ന​ങ്ങ​ളാ​യ​തി​നാ​ൽ ഇ​വി​ടെ​യും ഇ​ട​പാ​ടു​ക​ളു​ടെ വ്യാ​പ്തി ചു​രു​ങ്ങും. കു​രു​മു​ള​ക്, ചു​ക്ക്, മ​ഞ്ഞ​ൾ, ഏ​ലം, കാ​പ്പി അ​ട​ക്ക​മു​ള്ള​വ​യു​ടെ വി​ദേ​ശവ്യാ​പാ​രം ജ​നു​വ​രി ആ​ദ്യ വാ​ര​ത്തി​നു ശേ​ഷം. വി​ള​വെ​ടു​പ്പ്‌ വേ​ള​യ​ല്ലാ​ത്തതിനാ​ൽ വി​പ​ണി​യി​ൽ പ്രി​യ​മേ​റി​യ പ​ല ഉ​ത്പന്ന​ങ്ങ​ളു​ടെ​യും ല​ഭ്യ​ത കു​റ​വാ​ണ്, ഇ​ത് ഒ​രു പ​രി​ധിവ​രെ വി​ലത്ത​ക​ർ​ച്ച​യെ ത​ട​യാ​ൻ ഉ​പ​ക​രി​ക്കും. അ​തേസ​മ​യം, വി​ദേ​ശ വ്യാ​പാ​ര രം​ഗ​ത്തെ ത​ള​ർ​ച്ച മ​റ​യാ​ക്കി വി​ല ഇ​ടി​ക്കാ​ൻ ശ്ര​മം ന​ട​ക്കാം. മു​ന്നി​ലു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ക​രു​ത​ലോ​ടെ മാ​ത്രം വി​പ​ണി​യെ സ​മീ​പി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന വി​ല സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നുവ​രി​ല്ല. വി​യ​റ്റ്നാ​മി​ൽ കു​രു​മു​ള​ക് സ്റ്റോ​ക്ക് കു​റ​ഞ്ഞ​താ​യാ​ണ് അ​വി​ടെനി​ന്നു​ള്ള വി​വ​രം. ക​ർ​ഷ​ക​ർ സ്റ്റോക്കി​ൽ വ​ലി​യ ഭാ​ഗം ഇ​തി​ന​കം ഇ​റ​ക്കി​യ​താ​യി ക​യ​റ്റു​മ​തി മേ​ഖ​ല. ആ ​നി​ല​യ്ക്ക് പു​തു​വ​ർ​ഷം ക​യ​റ്റു​മ​തി​ക്കാ​ർ വി​ല ഉ​യ​ർ​ത്താ​ൻ സാ​ധ്യ​ത. ഒ​ക്ടോ​ബ​റി​ലെ​ വിലയേക്കാളും ന​വം​ബ​റി​ൽ മു​ള​ക് വി​ല ഉ​യ​ർ​ന്നു. അ​താ​യ​ത് ട​ണ്ണി​ന് 400 ഡോ​ള​ർ ഉ​യ​ർ​ത്തി വി​യ​റ്റ്നാം ന​വം​ബ​റി​ൽ 3,800 ഡോ​ള​റി​ന് ക​യ​റ്റു​മ​തി ന​ട​ത്തി. ഡി​സം​ബ​ർ ല​ഭ്യ​ത വീ​ണ്ടും കു​റ​ഞ്ഞ​തോ​ടെ 4,100 ഡോ​ള​റാ​ക്കി. ന​വം​ബ​റി​ൽ വി​യ​റ്റ്നാം 20,238 ട​ൺ കു​രു​മു​ള​ക് ഷി​പ്പ്മെ​ന്‍റ് ന​ട​ത്തി. പി​ന്നി​ട്ട പ​തി​നൊ​ന്ന് മാ​സ​ങ്ങ​ളി​ൽ വി​യ​റ്റ്നാം 2,45,665 ട​ൺ മു​ള​ക് ക​യ​റ്റി, തൊ​ട്ട് മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ക​യ​റ്റു​മ​തി ഇ​രു​പ​ത് ശ​ത​മാ​ന​ത്തി​ന് അ​ടു​ത്ത് ഉ​യ​ർ​ന്നു. ഇ​തി​നു പു​റ​മേ ഏ​ക​ദേ​ശം 25,000 ട​ൺ ച​ര​ക്ക് ക​ള്ള​ക്ക​ട​ത്താ​യി കം​ബോ​ഡി​യ, ചൈ​ന​യി​ലേ​യ്ക്കും നീ​ങ്ങി. അ​താ​യ​ത് വി​യ​റ്റ്നാം ഏ​ക​ദേ​ശം ര​ണ്ടേമു​ക്കാ​ൽ ല​ക്ഷം ട​ൺ കു​രു​മു​ള​ക് ഈ​ വ​ർ​ഷം ഇ​തി​ന​കം ക​യ​റ്റു​മ​തി ന​ട​ത്തി. ഡി​സം​ബ​റി​ലെ പു​തി​യ ക​ണ​ക്ക് പു​റ​ത്തു​വ​രു​ന്ന​തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ കു​രു​മു​ള​ക് ക​യ​റ്റു​മ​തി ന​ട​ത്തു​ന്ന രാ​ജ്യ​മെ​ന്ന​ ഖ്യാ​തി അ​വ​ർ നി​ല​നി​ർ​ത്തും. കാ​ൽ നൂ​റ്റാ​ണ്ട് മു​ൻ​പ് ഇ​ന്ത്യ അ​ല​ങ്ക​രി​ച്ചി​രു​ന്ന സ്ഥാ​നം ഇ​ന്ന് വി​യ​റ്റ്നാ​മി​ന് സ്വ​ന്തം.

നാ​ളി​കേ​ര​ത്തി​നും ഡി​മാ​ന്‍റ് പ്ര​തീ​ക്ഷി​ക്കാം സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലെയും ചെ​റു​കി​ട ക​ർ​ഷ​ക​ർ നാ​ളി​കേ​ര വി​ള​വെ​ടു​പ്പി​ലേ​ക്ക് ശ്ര​ദ്ധതി​രി​ച്ചു. ജ​നു​വ​രി​യി​ലേ​ക്ക് കാ​ത്തുനി​ന്നാ​ൽ പ​ച്ച​ത്തേ​ങ്ങ വി​ല​യു​ടെ ആ​ക​ർ​ഷ​ണം കു​റ​യു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ ഉ​ത്​പാ​ദ​ക​ർ തോ​ട്ട​ങ്ങ​ളി​ലേ​യ്ക്ക് തി​രി​ഞ്ഞു. മ​ണ്ഡ​ല കാ​ല​മാ​യ​തി​നാ​ൽ തേ​ങ്ങ​യ്ക്കു​ള്ള ഡി​മാ​ന്‍റ് മ​ക​ര വി​ള​ക്കി​നുശേ​ഷം കു​റ​യും, അ​തേസ​മ​യം മു​ന്നി​ലു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നാ​ളി​കേ​ര​ത്തി​ന് ശ​ക്ത​മാ​യ ഡി​മാ​ന്‍റ് പ്ര​തീ​ക്ഷി​ക്കാം. അ​തു​കൊ​ണ്ട് തി​ര​ക്കി​ട്ട് വി​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഉ​യ​ർ​ന്ന വി​ല ഉ​റ​പ്പി​ക്കാ​മെ​ന്ന ക​ണ​ക്കുകൂ​ട്ട​ലിലാ​ണ് പ​ല​രും. വെളിച്ചെണ്ണ തളർച്ചയിൽ വെ​ളി​ച്ചെ​ണ്ണ​യ്ക്ക് പു​തി​യ ഓ​ർ​ഡ​റു​ക​ളി​ല്ലെ​ന്നാ​ണ് മി​ല്ലു​കാ​രു​ടെ പ​ക്ഷം. മൊ​ത്ത വി​പ​ണി​യി​ൽ 13,900 രൂ​പ. അ​തേസ​മ​യം ക്രി​സ്മ​സി​നി​ട​യി​ൽ ഒ​രു ബ​ഹു​രാ​ഷ്‌ട്ര ക​ന്പ​നി സ്റ്റോ​ക്ക് വി​റ്റു​തീ​ർ​ക്കാ​ൻ ലി​റ്റ​റി​ന് 118 രൂ​പ​യ്ക്കുവ​രെ വെ​ളി​ച്ചെ​ണ്ണ കൈ​മാ​റി. ത​ള​ർ​ച്ച മു​ന്നി​ൽ ക​ണ്ടാ​ണ് വ​ൻ​കി​ട​ക്കാ​ർ ഇ​ത്ത​രം നീ​ക്ക​ത്തി​ന് മു​തി​രു​ന്ന​ത്. വി​ട്ടു​മാ​റാതെ നാ​ളി​കേ​ര മാ​ന്ദ്യം ഭ​ക്ഷ്യ​യെ​ണ്ണ ഇ​റ​ക്കു​മ​തി തീ​രു​വ ഇ​ള​വ് കാ​ലാ​വ​ധി കേ​ന്ദ്ര സ​ർ​ക്കാ​ർ വീ​ണ്ടും ദീ​ർ​ഘി​പ്പി​ച്ചു. നി​ല​വി​ലെ ഇ​റ​ക്കു​മ​തി തീ​രുവ ഇ​ള​വ് കാ​ലാ​വ​ധി അ​ടു​ത്ത മാ​ർ​ച്ചി​ൽ അ​വ​സാ​നി​ക്കാ​നി​രി​ക്കേ​യാ​ണ് പു​തു​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ലൂടെ ഇ​ള​വ് 2025 മാ​ർ​ച്ച് വ​രെ​യാ​യി നീ​ട്ടി​യ​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്രൂ​ഡ് പാം ​ഓ​യി​ൽ, ക്രൂ​ഡ് സ​ൺ​ഫ്ല​വ​ർ ഓ​യി​ൽ, ക്രൂ​ഡ് സോ​യോ​യി​ൽ എ​ന്നി​വ​യു​ടെ പ്ര​വാ​ഹം മു​ന്നി​ലു​ള്ള 15 മാ​സ​ങ്ങ​ളി​ൽ തു​ട​രും. വ്യ​വ​സാ​യി​ക​ൾ​ക്ക് കു​റ​ഞ്ഞ ഡ്യൂ​ട്ടി​യി​ൽ കു​ടു​ത​ൽ ച​ര​ക്ക് എ​ത്താ​നാ​വും. ആ​ഭ്യ​ന്ത​ര എ​ണ്ണക്കുരു ക​ർ​ഷ​ക​ർ​ക്ക് പു​തി​യ തീ​രു​മാ​നം ഇ​രു​ട്ട​ടി​യാ​വും. വി​ദേ​ശ ഭ​ക്ഷ്യ​യെ​ണ്ണ​ക​ൾ ആ​ഭ്യ​ന്ത​ര വി​പ​ണി നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ൽ നാ​ളി​കേ​ര മേ​ഖ​ല​യി​ലെ മാ​ന്ദ്യം അ​ടു​ത്ത വ​ർ​ഷ​വും വി​ട്ടു​മാ​റി​ല്ല. ചാ​ഞ്ചാ​ടി റബർ രാ​ജ്യാ​ന്ത​ര റ​ബ​റി​ലെ ചാ​ഞ്ചാ​ട്ട​ത്തി​നി​ട​യി​ൽ ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​ൽനി​ന്നും ല​ഭ്യ​മാ​യ ഷീ​റ്റ് അ​ത്ര​യും കൈ​പ്പിടി​യി​ൽ ഒ​തു​ക്കാ​ൻ ട​യ​ർ ക​മ്പ​നി​ക​ളും ചെ​റു​കി​ട വ്യ​വ​സാ​യി​ക​ളും ഉ​ത്സാ​ഹി​ച്ചു. ഒ​ട്ടു​പാ​ൽ ല​ഭ്യ​ത ഉ​റ​പ്പുവ​രു​ത്താ​ൻ ഉ​ത്ത​രേ​ന്ത്യ​ൻ ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ ന​ട​ത്തി​യ നീ​ക്ക​ത്തെ തു​ട​ർ​ന്ന് നി​ര​ക്ക് 200 രൂ​പ വ​ർ​ധിച്ച് 9,900 രൂ​പ​യാ​യി. അ​തേസ​മ​യം ലാ​റ്റ​ക്സ്, റ​ബ​ർ ഷീ​റ്റ് വി​ല​ക​ളി​ൽ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല. മ​ഴ മാ​റി​യ​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ ഒ​ട്ടു​മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും റ​ബ​ർ ടാ​പ്പിംഗ് വീ​ണ്ടും സ​ജീ​വ​മാ​യി. നാ​ലാം ഗ്രേ​ഡ് റ​ബ​ർ 15,400ലും ​അ​ഞ്ചാം ഗ്രേ​ഡ് 15,100 രൂ​പ​യി​ലും വി​പ​ണ​നം ന​ട​ന്നു. ആ​ഭ​ര​ണ വിപണിക്ക് ഉണർവ് ആ​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​വ​ൻ 45,840 രൂ​പ​യി​ൽ നി​ന്നും 46,560 രൂ​പ​യാ​യി. ഗ്രാ​മി​ന് വി​ല 5840 രൂ​പ. രാ​ജ്യാ​ന്ത​ര വി​ല ഔ​ൺ​സി​ന് 2053 ഡോ​ള​ർ.

Source link
Exit mobile version