WORLD
യു.എസിൽ നിന്ന് സമ്മര്‍ദമില്ല, ഇസ്രയേല്‍ പരമാധികാര രാജ്യം; വിജയംവരെ യുദ്ധം തുടരുമെന്ന് നെതന്യാഹു
ടെല്‍ അവീവ്: പരമാധികാരമുള്ള രാജ്യമാണ് ഇസ്രയേലെന്നും ഗാസയില്‍ തുടരുന്ന യുദ്ധത്തില്‍ യുഎസിന്റെ ഭാഗത്തുനിന്ന് യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം തുടരുന്നതില്‍ നിന്ന് ഇസ്രയേലിനെ യുഎസ് തടയുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഗാസയിലെ യുദ്ധത്തിൽനിന്ന് യു.എസ്. ഞങ്ങളെ തടഞ്ഞതായും തടയുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സത്യമല്ല. ഇസ്രയേല്‍ ഒരു പരമാധികാര രാജ്യമാണ്. ഞങ്ങളുടേതായ പരിഗണനകള്‍ അനുസരിച്ചാണ് ഞങ്ങള്‍ യുദ്ധത്തില്‍ തീരുമാനം എടുക്കുന്നത്. അല്ലാതെ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ചല്ല’, പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു.
Source link