ഇന്ത്യന്‍ കപ്പലിനുനേരെ ചെങ്കടലില്‍ ഡ്രോണ്‍ ആക്രമണം; പിന്നില്‍ ഹൂതികളെന്ന് യു.എസ്
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി വരികയായിരുന്ന ചരക്കുകപ്പലിനുനേരെ ചെങ്കടലില്‍ ഡ്രോണ്‍ ആക്രമണം. യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് യു.എസ്. അറിയിച്ചു. അമേരിക്കന്‍ സൈന്യമാണ് ആക്രമണം സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യമായ ഗബോണ്‍ ഉടസ്ഥതയിലുള്ള, ഇന്ത്യന്‍ പതാക വഹിച്ചുള്ള എം/വി സായ്ബാബ എന്ന കപ്പലിനേരെ ഡ്രോണ്‍ ആക്രമണമുണ്ടായെന്നാണ് അമേരിക്കന്‍ സൈന്യം അറിയിച്ചത്.ഏകപക്ഷീയ ആക്രമണമായിരുന്നെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കപ്പലില്‍ ഇന്ത്യക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ശനിയാഴ്ച രാത്രി 10.30-ഓടെയായിരുന്നു ആക്രമണം. രാസവസ്തുക്കളുമായി പോവുകയായിരുന്ന നോര്‍വീജിയന്‍ കപ്പലിനുനേരെയും ആക്രമണശ്രമമുണ്ടായെന്നും ഡ്രോണ്‍ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും യു.എസ്. ആറിയിച്ചു. തെക്കന്‍ ചെങ്കടലില്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ട യു.എസ്. നാവികസേനയുടെ കപ്പലിനെ രണ്ടു ചരക്കുകപ്പലുകളും ആക്രമണത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു.
Source link