പാരീസ്: പാരീസിൽനിന്നു 150 കിലോമീറ്റർ അകലെ വാട്രി വിമാനത്താവളത്തിൽ ഫ്രഞ്ച് അധികൃതർ തടഞ്ഞുവച്ചിരിക്കുന്ന വിമാനത്തിലുള്ള 303 ഇന്ത്യൻ യാത്രക്കാരിൽ ഭൂരിഭാഗവും ഗുജറാത്ത്, പഞ്ചാബ് സ്വദേശികൾ. ഇവരിൽ 13 പേർ കുട്ടികളാണ്. മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലെത്തി അവിടെനിന്ന് യുഎസിലേക്കോ കാനഡയിലേക്കോ അനധികൃതമായി കടക്കുകയായിരുന്നു യാത്രക്കാരുടെ ലക്ഷ്യം. മനുഷ്യക്കടത്തിന്റെ പേരിലാണു വിമാനം തടഞ്ഞുവച്ചിരിക്കുന്നത്.
ദുബായിൽനിന്നു നിക്കരാഗ്വയിലേക്കു പുറപ്പെട്ട റുമേനിയൻ വിമാനക്കന്പനിയായ ലെജെൻഡ് എയർലൈൻസിന്റെ എ340 വിമാനം വെള്ളിയാഴ്ച സാങ്കേതിക തകരാറിനെത്തുടർന്നു ലാൻഡ് ചെയ്തപ്പോഴാണു രഹസ്യവിവരത്തെത്തുടർന്ന് ഫ്രഞ്ച് അധികൃതർ വിമാനം തടഞ്ഞത്. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാര്യങ്ങൾ ഇന്ത്യയെ ധരിപ്പിച്ചതായി ഫ്രഞ്ച് അന്വേഷണസംഘം അറിയിച്ചു.
Source link