വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഖലിസ്ഥാൻ വാദികളെന്നു സംശയിക്കുന്നവർ ക്ഷേത്രം വികൃതമാക്കി. നെവാർക്കിലെ സ്വാമിനാരായണൺ മന്ദിർ വാസന സൻസ്തായുടെ മതിലുകളിൽ ഇന്ത്യക്കും പ്രധാനമന്ത്രി മോദിക്കും എതിരായ മുദ്രാവാക്യങ്ങൾ എഴുതിവച്ചതായി കണ്ടെത്തുകയായിരുന്നു.
ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമുണ്ടായിരുന്നു. സംഭവത്തിൽ കേസ് എടുത്തതായി നെവാർക് പോലീസ് അറിയിച്ചു. ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു.
Source link