SPORTS
കടുവ ചരിത്രം

നേപ്പിയർ: ചരിത്രത്തിൽ ആദ്യമായി ന്യൂസിലൻഡ് മണ്ണിൽ ഏകദിന ക്രിക്കറ്റ് ജയം സ്വന്തമാക്കി ബംഗ്ലാദേശ് പുരുഷ ടീം. ന്യൂസിലൻഡിന് എതിരായ മൂന്ന് മത്സര പരന്പരയിലെ അവസാന മത്സരത്തിൽ ഒന്പത് വിക്കറ്റിനായിരുന്നു ബംഗ്ല കടുവകളുടെ ജയം. ന്യൂസിൻഡിൽ തുടർച്ചയായി 18 മത്സരങ്ങളിൽ തോൽവി വഴങ്ങിയശേഷമാണ് ബംഗ്ലാദേശിന്റെ കന്നി ജയം. സ്കോർ: ന്യൂസിലൻഡ് 31.4 ഓവറിൽ 98. ബംഗ്ലാദേശ് 15.1 ഓവറിൽ 99/1.
ആദ്യ രണ്ട് മത്സരവും ജയിച്ച് മൂന്ന് മത്സര പരന്പര 2-1ന് ന്യൂസിലൻഡ് സ്വന്തമാക്കിയിരുന്നു.
Source link