രക്ഷയൊരുക്കിയതിന് ഇതോ പ്രതിഫലം; 50,000 രൂപയുടെ ചെക്ക് മാറ്റാൻ വിസമ്മതിച്ച് ‘റാറ്റ് മൈനേഴ്സ്’

ന്യൂഡൽഹി ∙ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചതിന് ഉത്തരാഖണ്ഡ് സർക്കാർ നൽകിയ 50,000 രൂപയുടെ ചെക്ക് പണമാക്കി മാറ്റിയെടുക്കാൻ ‘റാറ്റ് മൈനേഴ്സ്’ വിസമ്മതിച്ചു. പ്രയത്നത്തിന് അർഹമായ പ്രതിഫലമല്ല സർക്കാർ നൽകിയതെന്ന് അവർ പറഞ്ഞു. ഇടുങ്ങിയ സ്ഥലത്തിരുന്ന് അവശിഷ്ടങ്ങൾ നീക്കി ചെറുദ്വാരങ്ങളുണ്ടാക്കാൻ വൈദഗ്ധ്യമുള്ളവരാണ് ‘റാറ്റ് മൈനേഴ്സ്’. 12 പേരടങ്ങിയ സംഘമാണ് ദൗത്യത്തിന്റെ അവസാനഘട്ടത്തിൽ നിർണായക പങ്കുവഹിച്ചത്.
ആധുനിക യന്ത്രങ്ങൾ പോലും പരാജയപ്പെട്ടപ്പോഴാണു തങ്ങൾ രംഗത്തുവന്നത്. ജീവൻ പണയം വച്ചാണു ജോലിചെയ്തത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സമീപനത്തെ അംഗീകരിക്കുന്നെങ്കിലും നൽകിയ തുക കുറഞ്ഞുപോയെന്നു സംഘത്തിന്റെ തലവൻ വക്വീൽ ഹസൻ പറഞ്ഞു. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ ചെക്ക് മടക്കി നൽകുമെന്നും പറഞ്ഞു.
English Summary:
‘Rat miners’ refuse cash cheque given by Uttarakhand government for evacuating workers trapped in Silkyara tunnel
Source link