ജിദ്ദ: 2023 ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ കിരീടം ഇംഗ്ലീഷ് പ്രീമിയർ ലീഗ് സൂപ്പർ ടീമായ മാഞ്ചസ്റ്റർ സിറ്റിക്ക്. ഫൈനലിൽ ബ്രസീൽ ക്ലബ്ബായ ഫ്ളുമിനെൻസിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കിയാണ് സിറ്റിയുടെ കന്നി ലോകകപ്പ് ക്ലബ് ട്രോഫി നേട്ടം. ജൂലിയൻ ആൽവരെസ് (1’, 88’) ഇരട്ടഗോൾ നേടിയപ്പോൾ ഫിൽ ഫോഡന്റെ (72’) വകയായിരുന്നു മറ്റൊരു ഗോൾ. 27-ാം മിനിറ്റിൽ നിനൊയുടെ സെൽഫ് ഗോളും സിറ്റിയുടെ അക്കൗണ്ടിൽ എത്തി. അതേസമയം, മത്സരത്തിൽ ഫ്ളൂമിനെൻസിന്റെ പാസിംഗ് ഗെയിം മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്ക് നോക്കിനിൽക്കാൻ മാത്രമാണ് സാധിച്ചത് എന്നതും ശ്രദ്ധേയം.
ചരിത്ര സിറ്റി ഒരു കലണ്ടർ വർഷം പ്രീമിയർ ലീഗ്, യുവേഫ ചാന്പ്യൻസ് ലീഗ്, എഫ്എ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിങ്ങനെ അഞ്ച് സുപ്രധാന ട്രോഫികൾ സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് ടീം എന്ന നേട്ടം പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി.
Source link