തൃശൂർ: കോവിഡിനെത്തുടർന്ന് മാതാപിതാക്കളെ നഷ്ടമായ വിദ്യാർഥികൾക്കു ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നൽകുന്ന ‘ജോയ് ഓഫ് ഹോപ്പ്’ സ്കോളർഷിപ്പിനുള്ള തുക ജില്ലാ ഭരണകൂടത്തിനു കൈമാറി. തൃശൂർ ഡിബിസിഎൽസി ഹാളിൽ നടന്ന ചടങ്ങിൽ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്ടർ ജോളി ജോയ് എന്നിവർ ചേർന്നാണ് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയ്ക്കു രണ്ടരക്കോടി രൂപയുടെ ചെക്ക് കൈമാറിയത്. മനുഷ്യസ്നേഹത്തിന്റെ മഹത്തരമായ സന്ദേശം നിറഞ്ഞ ക്രിസ്മസ് കാലത്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷന് ഇത്തരമൊരു സ്കോളർഷിപ്പ് നല്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നു ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.
ഫൗണ്ടേഷന്റെ കീഴിൽ തൃശൂരിൽ വയോജനമന്ദിരം, പാലിയേറ്റിവ് കെയർ സെന്റര്‍ എന്നിവ വൈകാതെ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്കൂൾവിദ്യാർഥികൾക്ക് 1000 രൂപയും ഹയര്‍സെക്കന്‍ഡറി, ബിരുദതലത്തിലുള്ളവർക്ക് 2500 രൂപയുമാണ് പ്രതിമാസം ലഭിക്കുക.

Source link