ഇരട്ട ഗർഭപാത്രം അപൂർവം; രണ്ടിലും കുട്ടികൾ അത്യപൂർവം


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഇ​​​ര​​​ട്ട ഗ​​​ർ​​​ഭ​​​പാ​​​ത്ര​​​ങ്ങ​​​ളു​​​ള്ള വ​​​നി​​​ത ഒ​​​രു ദി​​​വ​​​സ​​​ത്തെ വ്യ​​​ത്യാ​​​സ​​​ത്തി​​​ൽ ഇ​​​ര​​​ട്ട​​​ക​​​ൾ​​​ക്കു ജ​​​ന്മം ന​​​ല്കി. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ല​​​ബാ​​​മ​​​യി​​​ലാ​​​ണ് അ​​​ത്യ​​​പൂ​​​ർ​​​വ പ്ര​​​സ​​​വം ന​​​ട​​​ന്ന​​​ത്. ഇ​​​രു ഗ​​​ർ​​​ഭ​​​പ്രാ​​​ത്ര​​​ങ്ങ​​​ളി​​​ലും കു​​​ഞ്ഞു​​​ങ്ങൾ വ​​​ള​​​രു​​​ന്ന​​​ത് അ​​​ത്യ​​​പൂ​​​ർ​​​വ പ്ര​​​തി​​​ഭാ​​​സ​​​മാ​​​ണ്. കെ​​​ൽ​​​സി ഹാ​​​ച്ച​​​ർ എ​​​ന്ന മു​​​പ്പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​രി പ​​​തി​​​നേ​​​ഴാം വ​​​യ​​​സി​​​ലാ​​​ണ് ത​​​നി​​​ക്ക് ര​​​ണ്ടു ഗ​​​ർ​​​ഭ​​​പാ​​​ത്ര​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. ലോ​​​ക​​​ത്തെ മൊ​​​ത്തം സ്ത്രീ​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ 0.3 ശ​​​ത​​​മാ​​​നം മാ​​​ത്രം നേ​​​രി​​​ടു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണി​​​ത്. ജ​​​ന്മ​​​നാ​​​ത​​​ന്നെ ര​​​ണ്ടു ഗ​​​ർ​​​ഭ​​​പാ​​​ത്ര​​​ങ്ങ​​​ളു​​​ണ്ടാ​​​കുമെങ്കിലും രണ്ടിലും കു​​​ഞ്ഞ് വ​​​ള​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത പ​​​ത്തു​​​ല​​​ക്ഷ​​​ത്തി​​​ൽ ഒ​​​ന്നു മാ​​​ത്ര​​​മാ​​​ണെ​​​ന്ന് കെ​​​ൽ​​​സി​​​യു​​​ടെ പ്ര​​​സ​​​വം ന​​​ട​​​ന്ന ബി​​​ർ​​​മി​​​ങ്ങാ​​​മി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് അ​​​ല​​​ബാ​​​മ അ​​​ധി​​​കൃ​​​ത​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ചൊ​​​വ്വ, ബു​​​ധ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ര​​​ട്ട പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ജ​​​ന​​​നം. ര​​​ണ്ടു കു​​​ട്ടി​​​ക​​​ളും ആ​​​രോ​​​ഗ്യ​​​ത്തോ​​​ടെ​​​യി​​​രി​​​ക്കു​​​ന്നു. കെ​​​ൽ​​​സി മു​​​ന്പ് മൂ​​​ന്നു ത​​​വ​​​ണ പ്ര​​​സ​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. 2019ൽ ​​​ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ഒ​​​രു സ്ത്രീ ​​​ഒ​​​രു മാ​​​സ​​​ത്തെ വ്യ​​​ത്യാ​​​സ​​​ത്തി​​​ൽ ഇ​​​ര​​​ട്ട​​​ക​​​ളെ പ്ര​​​സ​​​വി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.


Source link

Exit mobile version