ഗുണ്ടർട്ട് ഗവേഷകൻ ആൽബ്രെക്റ്റ് ഫ്രെൻസ് അന്തരിച്ചു
സ്റ്റുട്ഗാർട്ട്(ജർമനി): ജര്‍മന്‍ ഇൻഡോളജിസ്റ്റും കേരളപഠനങ്ങളില് വലിയ സംഭാവനകള്‍ നല്കിയ പണ്ഡിതനുമായ ആല്‍ബ്രെക്റ്റ് ഫ്രെന്‍സ് (85) ജര്‍മനിയിലെ സ്റ്റുട്ഗാര്‍ട്ടില്‍ അന്തരിച്ചു. ബാസൽ ഇവാഞ്ചലിക്കൽ മിഷണറിയായി കേരളത്തിലെത്തി 20 വർഷത്തിലധികം ഇവിടെ ജീവിച്ച് മലയാളഭാഷയുടെ ആധുനീകരണത്തിനുള്ള സ്രോതസുകൾ കണ്ടെത്തിയും അടിസ്ഥാന ഗ്രന്ഥങ്ങൾ നിർമിച്ചും കേരളത്തിന്റെ വൈജ്ഞാനിക മണ്ഡലത്തെ സന്പന്നമാക്കിയ ഫ്രൻസ്, ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ജീവചരിത്രം, ഗുണ്ടര്‍ട്ടിന്റെ ഡയറി തുടങ്ങി മലയാളപഠനവുമായി ബന്ധപ്പെട്ടു വിലപ്പെട്ട ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗുണ്ടര്‍ട്ടിന്റെ ആധികാരിക ജീവചരിത്രം, ജര്‍മന്‍, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ആല്‍ബ്രെക്റ്റ് ഫ്രെന്‍സ് പ്രസിദ്ധീകരിച്ചു. ഗുണ്ടർട്ടിന്റെ പേരമകൾ ജെർത്രൂദാണ് ഭാര്യ. 1970ലായിരുന്നു വിവാഹം. 1974 മുതൽ 1977 വരെ നാലുവർഷത്തിലധികം ജർമൻ പ്രഫസറായി മധുര കാമരാജ് സർവകലാശാലയിൽ ഫ്രെൻസ് പ്രവർത്തിച്ചിരുന്നു. ഡോ. സ്കറിയ സക്കറിയയുമായി ചേര്‍ന്ന് ഒട്ടേറെ അന്താരാഷ്ട്ര ഗവേഷണപദ്ധതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. ഹെർമൻ ഗുണ്ടർട്ട് ആൻഡ് മലയാളം ലാംഗ്വേജ് (1993) എന്നപേരിൽ ഡോ. ഫ്രെൻസും ഡോ. സ്കറിയ സക്കറിയയും ചേർന്നു പ്രസിദ്ധീകരിച്ച ഗ്രന്ഥം ശ്രദ്ധേയമാണ്.
Source link