WORLD
മുന്‍ ആൺസുഹൃത്തിന്റെ ആക്രമണം: രക്ഷതേടി സ്റ്റേഷനിൽ വിളിച്ചു; പോലീസിന്‍റെ വെടിയേറ്റ് യുവതി മരിച്ചു
വാഷിങ്ടണ്‍: മുന്‍ ആണ്‍സുഹൃത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ 911-ലേക്ക് വിളിച്ച് സഹായം തേടിയ യുവതി, സ്ഥലത്തെത്തിയ നിയമപാലകന്റെ വെടിയേറ്റ് മരിച്ചു. ലോസ് ആഞ്ജലീസിലാണ് സംഭവം. നിയാനി ഫിന്‍ലേസണ്‍ (27) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡിംസബര്‍ നാലിനാണ് സംഭവം നടന്നത്.മുന്‍ ആണ്‍സുഹൃത്തില്‍നിന്ന് ശല്യം നേരിടുന്നുവെന്ന് പറഞ്ഞുള്ള നിയാനിയുടെ ഫോണ്‍കോള്‍ കേട്ട് എത്തിയതായിരുന്നു പോലീസ്. താമസസ്ഥലത്തെത്തിയ പോലീസ് പിടിവലിയുടെയും അലര്‍ച്ചയുടെയും ശബ്ദം കേട്ടതായി ലോസ് ആഞ്ജലീസ് ഷെരീഫ്‌സ് ഡിപ്പാര്‍ട്‌മെന്റ് (എല്‍.എ.എസ്.ഡി.) ഉദ്യോഗസ്ഥൻ പറഞ്ഞു.
Source link