‘ആർഡിഎക്സ്’ സംവിധായകൻ വിവാഹിതനാകുന്നു
ഈ വർഷത്തെ സൂപ്പർഹിറ്റ് ചിത്രം ‘ആർഡിഎക്സി’ന്റെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനാകുന്നു. ഷഫ്നയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം ഡിസംബർ 22ന് കൊച്ചിയിൽ വച്ച് നടന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നഹാസ് തന്നെയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്.
ആന്റണി വർഗീസ്, നിർമാതാവ് സോഫിയ പോൾ, നിമിഷ സജയൻ, അനു സിത്താര ഉൾപ്പടെ ഉള്ളവർ ആശംസകളുമായി എത്തി. അടുത്ത വർഷമാകും വിവാഹം.
ബേസിൽ ജോസഫിന്റെ അസോഷ്യേറ്റായി ഗോദ, കുഞ്ഞിരാമായണം തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആർഡിഎക്സ് നഹാസിന്റെ ആദ്യ സിനിമയാണ്. റോബർട്ട്, ഡോണി, സേവ്യർ എന്നീ പ്രധാന കഥാപാത്രങ്ങളുടെ ചുരക്കെഴുത്താണ് ആർഡിഎക്സ്. ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവരാണ് ഈ വേഷങ്ങളിൽ എത്തിയത്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു.
ആദർശ് സുകുമാരൻ, ഷാബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ആര്‍ഡിഎക്സിന് തിരക്കഥ ഒരുക്കിയത്. സോഫിയ പോള്‍ ആയിരുന്നു നിര്‍മാണം.
English Summary:
RDX Director Nahas Hidayathu Got Engaged
Source link