ഗാന്ധിനഗര്‍: യു.എസ്സില്‍ ഹിന്ദു ക്ഷേത്രത്തിന്റെ ചുറ്റുമതിലില്‍ ഇന്ത്യാവിരുദ്ധ-ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. പ്രാദേശികസമയം വെള്ളിയാഴ്ച രാവിലെയാണ് കാലിഫോര്‍ണിയ സംസ്ഥാനത്തെ സാന്‍ ജോസിലുള്ള സ്വാമി നാരായണ്‍ ക്ഷേത്രത്തിന്റെ ചുറ്റുമതിലില്‍ ഇന്ത്യാവിരുദ്ധ-ഖലിസ്ഥാന്‍ അനുകൂല ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്.’ഞാന്‍ അത് കണ്ടു. തീവ്രവാദികളും വിഘടനവാദികളും ഉള്‍പ്പെടെയുള്ള ഇത്തരം ശക്തികള്‍ക്ക് ഇടം നല്‍കരുത്. അവിടെയുള്ള നമ്മുടെ കോണ്‍സുലേറ്റ് സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം നടക്കുകയാണ്’, ജയശങ്കര്‍ പറഞ്ഞു.
Source link