പാരീസ്: 303 ഇന്ത്യന്‍ യാത്രികരുമായി പറന്ന ചാർട്ടേർഡ് വിമാനം ഫ്രാൻസിൽവെച്ച് തടഞ്ഞുവെച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. യാത്രക്കാർക്കിടയിൽ നിന്നുള്ള രണ്ട് പേരെയാണ് ഫ്രഞ്ച് പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യു.എ.ഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് പറന്ന വിമാന മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ലെജൻഡ് എയർലൈൻസ് എന്ന റുമേനിയൻ കമ്പനിയുടെ എ-340 ചാർട്ടേർഡ് വിമാനമാണ് തടഞ്ഞുവെച്ചത്. ഇന്ധനം നിറക്കാനായി ഇറങ്ങിയപ്പോഴായിരുന്നു അധികൃതർ വിമാനം തടഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം.
Source link