വണ്ടര്‍ലായില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍
കൊച്ചി: ക്രിസ്മസ്, പുതുവത്സര ആഘോഷ പരിപാടികളൊരുക്കി വണ്ടര്‍ലാ ഹോളിഡേയ്സ്. ഇന്നുമുതല്‍ ജനുവരി ഒന്നുവരെ നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഭാഗമായി ത്രില്ലിംഗ് റൈഡുകളോടൊപ്പം ക്രിസ്മസ് ബാൻഡ്, ലൈവ് ഷോകള്‍, ഗെയിമുകള്‍, ഫുഡ് ഫെസ്റ്റിവല്‍, സാന്താ സ്ട്രീറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം രാത്രി 8.30 വരെയാക്കി. വൈകുന്നേരങ്ങളില്‍ പ്രത്യേക ടിക്കറ്റ് നിരക്കിലൂടെ പാര്‍ക്കില്‍ പ്രവേശിക്കാം. റൈഡുകള്‍ ഏഴു വരെയും ഫുഡ് ഫെസ്റ്റ്, ക്രിസ്മസ് ആഘോഷപരിപാടികള്‍ 8.30 വരെയും ഈ ടിക്കറ്റില്‍ ആസ്വദിക്കാം. ഗാനമേള, ലൈവ് ബാന്‍ഡ്, ഡിജെ ഷോ, എല്‍ഇഡി ഡാന്‍സ് എന്നിവയുമുണ്ട്.
ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെയോ വണ്ടര്‍ലാ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയോ ബുക്ക് ചെയ്യാം. 16-24 പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് ഐഡി ഹാജരാക്കിയാല്‍ പാര്‍ക്ക് പ്രവേശന ടിക്കറ്റിന് 20 ശതമാനം കിഴിവു ലഭിക്കും. ജന്മദിനം ആഘോഷിക്കുന്നവര്‍ക്ക് ജന്മദിനത്തിന് അഞ്ചു ദിവസം മുമ്പോ ശേഷമോ, ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തു സൗജന്യ പാര്‍ക്ക് എന്‍ട്രി ടിക്കറ്റ് നേടാം (https://bookings. wonderla.com, 0484 3514001).

Source link