വാഷിംഗ്ടൺ ഡിസി: ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട വിമത മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ഭാര്യ ഹനാൻ ഇലാത്തറിനു യുഎസ് സർക്കാർ രാഷ്ട്രീയ അഭയം അനുവദിച്ചു. സൗദി സർക്കാരിന്റെ നിശിത വിമർശകനായിരുന്ന ഖഷോഗി 2018ലാണ് കൊല്ലപ്പെട്ടത്. സൗദി ഭരണകൂടത്തിലെ ഉന്നതർക്കു കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
ഖഷോഗിയുടെ ഭാര്യ 2020ൽ ജീവഭയം മൂലം യുഎസിലേക്കു കുടിയേറുകയായിരുന്നു. സ്വദേശമായ ഈജിപ്തിലോ, കാൽനൂറ്റാണ്ട് താമസിച്ച യുഎഇയിലോ തങ്ങുന്നത് അപകടകരമാണെന്ന് ഇവർ പറഞ്ഞു.
Source link