ഇ​ല​ക്‌ട്രാ സ്റ്റം​പ്


മെ​ൽ​ബ​ൺ: ഇ​ല​ക്ട്രാ സ്റ്റം​പ് അ​വ​ത​രി​പ്പി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലീ​ഗാ​യ ബി​ഗ് ബാ​ഷ്. മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന അ​ഞ്ച് കാ​ര്യ​ങ്ങ​ൾ സ്റ്റം​പ് തെ​ളി​യു​ന്പോ​ൾ അ​റി​യാ​നാ​കും. പു​റ​ത്താ​ക​ൽ, ഫോ​ർ, സി​ക്സ്, നോ​ബോ​ൾ, ഓ​വ​ർ മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു വ്യ​ത്യ​സ്ത​മാ​യ നി​റ​ങ്ങ​ൾ സ്റ്റം​പി​ൽ തെ​ളി​യും. ബാ​റ്റ​ർ പു​റ​ത്താ​കു​ന്പോ​ൾ മൂ​ന്നു കു​റ്റി​ക​ളും ചു​വ​പ്പാ​യി തീ​പി​ടി​ച്ച​തു​പോ​ലെ തെ​ളി​യും. ബൗ​ണ്ട​റി​യാ​ണെ​ങ്കി​ൽ സ്റ്റം​പു​ക​ളി​ൽ വ്യ​ത്യ​സ്ത നി​റ​ങ്ങ​ൾ ഒ​ന്നി​നു​പു​റ​കെ ഒ​ന്നാ​യി ഫ്ളാ​ഷ് ചെ​യ്യും. സി​ക്സാ​ണെ​ങ്കി​ൽ, നി​റ​ങ്ങ​ൾ സ്ക്രോ​ൾ ചെ​യ്യും.

നോ​ബോ​ളാ​ണെ​ങ്കി​ൽ ചു​വ​പ്പും വെ​ളു​പ്പും, ഓ​വ​ർ പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ പ​ർ​പ്പി​ളും ബ്ലൂ​വും തെ​ളി​യും. വ​നി​താ ബി​ഗ് ബാ​ഷ് ലീ​ഗി​ലും ഈ ​സ്റ്റം​പു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.


Source link

Exit mobile version