SPORTS

കാ​​ലി​​ട​​റി കു​​രു​​ന്നു​​ക​​ൾ


തോ​​മ​​സ് വ​​ർ​​ഗീ​​സ് ഒ​​ന്പ​​തു വ​​ർ​​ഷം മു​​ന്പ്, കൃ​​ത്യ​​മാ​​യി പ​​റ​​ഞ്ഞാ​​ൽ 2014 ന​​വം​​ബ​​ർ 23; തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്നും ന്യൂ​​ഡ​​ൽ​​ഹി വ​​രെ പോ​​കു​​ന്ന കേ​​ര​​ള എ​​ക്സ്പ്ര​​സ് ട്രെ​​യി​​നി​​ന്‍റെ ര​​ണ്ടു ബോ​​ഗി​​ക​​ൾ നി​​റ​​യെ കേ​​ര​​ള​​ത്തി​​ന്‍റെ കു​​ട്ടി​​ക്കാ​​യി​​കതാ​​ര​​ങ്ങ​​ൾ. ആ​​ന്ധ്രാ പ്ര​​ദേ​​ശി​​ലെ വി​​ജ​​യ​​വാ​​ഡ​​യി​​ൽ ന​​ട​​ത്തു​​ന്ന ദേ​​ശീ​​യ ജൂ​​ണി​​യ​​ർ മീ​​റ്റി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള താ​​ര​​ങ്ങ​​ളാ​​ണി​​വ​​ർ. റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ പ്ര​​തി​​നി​​ധി​​ക​​ളും കേ​​ര​​ളാ അ​​ത്‌​ല​​റ്റി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ളും ചേ​​ർ​​ന്ന് വീ​​രോ​​ചി​​ത​​മാ​​യ യാ​​ത്ര​​യ​​യ​​പ്പ്. താ​​ര​​ങ്ങ​​ൾ​​ക്കൊ​​പ്പം ഒ​​ഫീ​​ഷ​​ലു​​ക​​ളും മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രും ചേ​​ർ​​ന്നു​​ള്ള വ​​ൻ നി​​ര. ട്രെ​​യി​​ൻ കേ​​ര​​ളം പി​​ന്നി​​ട്ട് കോ​​യ​​ന്പ​​ത്തൂ​​ർ എ​​ത്തു​​ന്പോ​​ൾ ടീ​​മം​​ഗ​​ങ്ങ​​ൾ​​ക്ക് ത​​മി​​ഴ്നാ​​ട്ടി​​ൽ നി​​ന്നു​​ള്ള മ​​ല​​യാ​​ളി അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളു​​ടെ ഹൃ​​ദ്യ​​മാ​​യ വ​​ര​​വേ​​ൽ​​പ്. ര​​ണ്ടാം ദി​​നം വി​​ജ​​യ​​വാ​​ഡ​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ അ​​വി​​ടെ​​യും മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളാ​​ണ് ഹീ​​റോ​​സ്. കാ​​ര​​ണം മ​​റ്റൊ​​ന്നു​​മ​​ല്ല, തു​​ട​​ർ​​ച്ച​​യാ​​യി ജൂ​​ണി​​യ​​ർ മീ​​റ്റി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​ണ് ന​​മ്മു​​ടെ കു​​ട്ടി​​ക​​ൾ. സ്പ്രി​​ന്‍റ് ഇ​​ന​​ങ്ങ​​ളി​​ലും മ​​ധ്യ​ദൂ​​ര ഇ​​ന​​ങ്ങ​​ളി​​ലും ജം​​പിം​​ഗ് പി​​റ്റി​​ലും കേ​​ര​​ള​​ത്തോ​​ട് മ​​ത്സ​​രി​​ക്കാ​​ൻ എ​​തി​​രാ​​ളി​​ക​​ൾ വ​​ള​​രെ കു​​റ​​വ്. ഇ​​തി​​നോ​​ട​​കം ത​​ന്നെ 19 ത​​വ​​ണ ചാ​​ന്പ്യ​​ൻ​​ഷി​​പ് നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ സം​​സ്ഥാ​​നം. അ​​പൂ​​ർ​​വം ചി​​ല സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കു മാ​​ത്രം സ്വ​​ന്ത​​മാ​​ക്കാ​​വു​​ന്ന നേ​​ട്ട​​വു​​മാ​​യി എ​​ല്ലാ​​വ​​ർ​​ക്കും മു​​ന്നി​​ൽ ത​​ല​​യെ​​ടു​​പ്പോ​​ടെ നി​​ന്ന സം​​ഘം… അ​​തൊ​​രു​​ കാ​​ലം… വി​​ജ​​യ​​വാ​​ഡ ഇ​​ന്ദി​​രാ​​ഗാ​​ന്ധി സ്റ്റേ​​ഡി​​യ​​ത്തി​​ൽ 2014 ന​​വം​​ബ​​ർ 26 മു​​ത​​ൽ അ​​ഞ്ചു ദി​​വ​​സം നീ​​ണ്ടു നി​​ന്ന നാ​​ഷ്ണ​​ൽ ജൂ​​ണി​​യ​​ർ മീ​​റ്റി​​ൽ കേ​​ര​​ളാ താ​​ര​​ങ്ങ​​ൾ ഓ​​ടി​​യും ചാ​​ടി​​യും മെ​​ഡ​​ൽ​​കൊ​​യ്ത്ത് ന​​ട​​ത്തി. തൊ​​ട്ട​​തെ​​ല്ലാം പൊ​​ന്നാ​​ക്കു​​ന്നു എ​​ന്ന ചൊ​​ല്ലി​​നു തു​​ല്യ​​മാ​​യി​​രു​​ന്നു മ​​ല​​യാ​​ളി​​ക​​ളു​​ടെ പോ​​രാ​​ട്ട​​ക്കു​​തി​​പ്പ്. അ​​ഞ്ചു നാ​​ൾ നീ​​ണ്ട മീ​​റ്റി​​ന് തി​​ര​​ശീ​​ല വീ​​ണ​​പ്പോ​​ൾ വി​​ജ​​യ​​വാ​​ഡ​​യി​​ൽ നി​​ന്നു​​ള്ള മെ​​ഡ​​ൽ സ​​ന്പാ​​ദ്യം ഇ​​ങ്ങ​​നെ. 38 സ്വ​​ർ​​ണം, 22 വെ​​ള്ളി, 13 വെ​​ങ്ക​​ലം ഉ​​ൾ​​പ്പെ​​ടെ 525.5 പോ​​യി​​ന്‍റ്. 2012, 13, 14 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ചാ​​ന്പ്യ​ന്മാ​​രാ​​യി ഹാ​​ട്രി​​ക് ചാ​​ന്പ്യ​​ൻ നേ​​ട്ടം. ഒ​​പ്പം ജൂ​​ണി​​യ​​ർ മീ​​റ്റി​​ൽ 20-ാം ത​​വ​​ണ​​യും കേ​​ര​​ളം ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ​​തി​​ന്‍റെ​​ ഖ്യാ​​തി​​യും. കേ​​ര​​ളാ താ​​ര​​ങ്ങ​​ളാ​​യ ശ്രീ​​നി​​ത് മോ​​ഹ​​ൻ (ഹൈ​​ജം​​പ്), ജെ​​സി ജോ​​സ​​ഫ് (800 മീ​​റ്റ​​ർ), ജി​​സ്ന മാ​​ത്യു (400 മീ​​റ്റ​​ർ) തു​​ട​​ങ്ങി​​യ​​വ​​ർ വി​​വി​​ധ കാ​​റ്റ​​ഗ​​റി​​ക​​ളി​​ലെ മി​​ക​​ച്ച താ​​ര​​ങ്ങ​​ളാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. കൂ​​ടാ​​തെ പി.​​യു. ചി​​ത്ര 3000 മീ​​റ്റ​​റി​​ൽ 9:56.92 സെ​​ക്ക​​ൻ​​ഡി​​ൽ മീ​​റ്റ് റി​​ക്കാ​​ർ​​ഡ് ഇ​​ട്ട​​തും വി​​ജ​​യ​​വാ​​ഡ ഇ​​ന്ദി​​രാ​​ഗാ​​ന്ധി സ്റ്റേ​​ഡി​​യ​​ത്തി​​ൽ​. വി​​ജ​​യ​​വാ​​ഡ​​യി​​ൽ​​നി​​ന്നും എ​​തി​​രാ​​ളി​​ക​​ളി​​ല്ലാ​​ത്ത രാ​​ജാ​​ക്ക​ന്മാ​​രാ​​യി വി​​ജ​​യ​​കി​​രീ​​ടം ചൂ​​ടി കേ​​ര​​ളം സ്വ​​ന്തം നാ​​ട്ടി​​ലേ​​ക്ക് തി​​രി​​കെ​​യെ​​ത്തി. ട്രെ​​യി​​നി​​ൽ തി​​രി​​കെ​​യെ​​ത്തി​​യ സം​​ഘ​​ത്തി​​ന് ഷൊ​​ർ​​ണൂ​​ർ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ മു​​ത​​ലേ വ​​ന്പ​​ൻ സ്വീ​​ക​​ര​​ണം…

ട്രാ​​ക്ക് തെ​​റ്റി വി​​ജ​​യ​​വാ​​ഡ​​യി​​ൽ വി​​ജ​​യ കി​​രീ​​ടം ചൂ​​ടി​​യ കേ​​ര​​ളം എ​​ട്ടു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​പ്പു​​റം 2022ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ കി​​ത​​ച്ചു​​വീ​​ണു. 2022 ഗോ​​ഹ​​ട്ടി ജൂ​​ണി​​യ​​ർ മീ​​റ്റി​​ൽ ഓ​​വ​​റോ​​ൾ ചാ​​ന്പ്യ​​ൻ പ​​ട്ട​​ത്തി​​ന്‍റെ ആ​​ദ്യ മൂ​​ന്നു സ്ഥാ​​ന​​ത്തു​​പോ​​ലും എ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. ഗോ​​ഹ​​ട്ടി ജൂ​​ണി​​യ​​ർ മീ​​റ്റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച എ​​ട്ട് അ​​ത്‌​ല​​റ്റു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഒ​​രു മ​​ല​​യാ​​ളി താ​​രം പോ​​ലും ഉ​​ൾ​​പ്പെ​​ട്ടി​​ല്ല. 478 പോ​​യി​​ന്‍റു​​മാ​​യി ഹ​​രി​​യാ​​ന ഒ​​ന്നാ​​മ​​തും 321 പോ​​യി​​ന്‍റു​​മാ​​യി ത​​മി​​ഴ്നാ​​ട് ര​​ണ്ടാ​​മ​​തും 282 പോ​​യി​​ന്‍റോ​​ടെ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് മൂ​​ന്നാം സ്ഥാ​​ന​​ത്തു​​മെ​​ത്തി. പ​​തി​​റ്റാ​​ണ്ടു​​ക​​ളോ​​ളം ചാ​​ന്പ്യ​​ൻ​​പ​​ട്ടം കീ​​ശ​​യി​​ലാ​​യി​​രു​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ ആ​​കെ സ​​ന്പാ​​ദ്യം ഏ​​ഴു സ്വ​​ർ​​ണ​​വും എ​​ട്ടു വെ​​ള്ളി​​യും അ​​ഞ്ചു വെ​​ങ്ക​​ല​​വും ഉ​​ൾ​​പ്പെ​​ടെ 20 മെ​​ഡ​​ലു​​ക​​ൾ മാ​​ത്രം. 2014ൽ ​​സ്വ​​ർ​​ണം മാ​​ത്രം 38 എ​​ന്ന നി​​ല​​യി​​ൽ നി​​ന്നാ​​ണ് 2022ൽ ​​ആ​​കെ മെ​​ഡ​​ൽ 20ലേ​​ക്ക് പ​​തി​​ച്ച​​ത്. തെക്കും പി​​ടി​​വിട്ടു ക​​ഴി​​ഞ്ഞ വ​​ർ​​ഷം നാ​​ഷ്ണ​​ൽ മീ​​റ്റി​​ൽ ഏ​​ഴു സ്വ​​ർ​​ണം ഉ​​ൾ​​പ്പെ​​ടെ 20 മെ​​ഡ​​ലു​​ക​​ൾ നേ​​ടി ചെ​​റു​​താ​​യെ​​ങ്കി​​ലും പി​​ടി​​ച്ചു നി​​ൽക്കാ​​ൻ സാ​​ധി​​ച്ച കേ​​ര​​ള ടീ​​മി​​ന് ഇ​​ക്കു​​റി സൗ​​ത്ത് സോ​​ണ്‍ മ​​ത്സ​​ര​​ത്തി​​ൽ വ​​ൻ തി​​രി​​ച്ച​​ടി നേ​​രി​​ട്ടു. ക​​ർ​​ണാ​​ടക​​, ത​​മി​​ഴ്നാ​​ട്, തെ​​ല​​ങ്കാ​​ന ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ൾ അ​​ണി​​നി​​ര​​ന്ന സൗ​​ത്ത് സോ​​ണി​​ൽ ഇ​​ക്കു​​റി കേ​​ര​​ളം ഓ​​വ​​റോ​​ൾ ചാ​​ന്പ്യ​​ൻ പ​​ട്ടി​​ക​​യി​​ൽ നാ​​ലാം സ്ഥാ​​ന​​ത്താ​​യി. ഒ​​ന്പ​​ത് സ്വ​​ർ​​ണം, 10 വെ​​ള്ളി, ഒ​​ന്പ​​ത് വെ​​ങ്ക​​ലം എ​​ന്നി​​വ​​യാ​​ണ് വാ​​റ​​ങ്ക​​ലി​​ൽ ന​​ട​​ന്ന മീ​​റ്റി​​ൽ കേ​​ര​​ള​​ത്തി​​നു സ്വ​​ന്ത​​മാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​ത്. ഈ ​​പ്ര​​ക​​ട​​ന​​വു​​മാ​​യി കോ​​യ​​ന്പ​​ത്തൂ​​രി​​ലെ ദേ​​ശീ​​യ ജൂ​​ണി​​യ​​ർ മീ​​റ്റി​​ലെ​​ത്തി​​യ​​പ്പോ​​ൾ അ​​ത്‌​ല​​റ്റി​​ക്സി​​ൽ പൂ​​ർ​​ണ​​മാ​​യും കാ​​ലി​​ട​​റി. കേ​​ര​​ള​​ത്തി​​നു നേ​​ടാ​​ൻ സാ​​ധി​​ച്ച​​ത് ഒ​​ന്പ​​ത് സ്വ​​ർ​​ണ​​വും 10 വെ​​ള്ളി​​യും ര​​ണ്ടു വെ​​ങ്ക​​ല​​വും ഉ​​ൾ​​പ്പെ​​ടെ 21 മെ​​ഡ​​ലു​​ക​​ൾ മാ​​ത്രം. ഏ​​ക ആ​​ശ്വാ​​സം 20 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 100 മീ​​റ്റ​​റി​​ൽ സി.​​വി. അ​​നു​​രാ​​ഗ് സ്വ​​ർ​​ണം നേ​​ടി​​യെ​​ന്ന​​താ​​ണ്. വി​​വി​​ധ കാ​​റ്റ​​ഗ​​റി​​ക​​ളി​​ലാ​​യി 178 മ​​ത്സ​​ര ഇ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ആ​​കെ സ​​ന്പാ​​ദ്യ​​മാ​​ണ് 21 മെ​​ഡ​​ലു​​ക​​ൾ എ​​ന്ന​​താ​​ണ് ദ​​യ​​നീ​​യം. കേ​​ര​​ള​​ത്തി​​ന്‍റെ ഭാ​​വിതാ​​ര​​ങ്ങ​​ളു​​ടെ പോ​​രാ​​ട്ട​​ത്തി​​ന്‍റെ സ്ഥി​​തി​​യാ​​ണി​​ത്. ഓ​​വ​​റോ​​ൾ പോ​​യി​​ന്‍റു പ​​ട്ടി​​ക​​യി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്തേ​​​​ക്ക് പി​​ന്ത​​ള്ള​​പ്പെ​​ട്ട കേ​​ര​​ളം, പു​​രു​​ഷ​​വി​​ഭാ​​ഗ​​ത്തി​​ൽ ആ​​റാ​​മ​​തും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ നാ​​ലാ​​മ​​തു​​മാ​​യി. ഹ​​രി​​യാ​​ന​​യ്ക്കും ത​​മി​​ഴ്നാ​​ടി​​നും ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​നും മ​​ഹാ​​രാ​​ഷ്‌​ട്ര​​യ്ക്കും പി​​ന്ന​​ിലാ​​യാ​​ണ് ജൂ​​ണി​​യ​​ർ മീ​​റ്റി​​ൽ കേ​​ര​​ളം കി​​ത​​ച്ചെ​​ത്തി​​യ​​ത്. ഈ ​​കി​​ത​​പ്പി​​ന്‍റെ കാ​​ര​​ണമെന്ത്..‍? അധികൃതർ പ്രതി​​വി​​ധി ക​​ണ്ടെ​​ത്തേ​​ണ്ടി​​യി​​രി​​ക്കു​​ന്നു… ജൂ​​ണി​​യ​​ർ മീ​​റ്റി​​ലെ കേ​​ര​​ളം വ​​ർ​​ഷം, സ്വ​​ർ​​ണം, വെ​​ള്ളി, വെ​​ങ്ക​​ലം 2010 20 19 17 2011 30 21 24 2014 38 22 13 2021 09 07 02 (തുടരും)


Source link

Related Articles

Back to top button