ASTROLOGY

അയ്യായിരം വജ്രങ്ങൾ, രണ്ട് കിലോ വെള്ളി; രാമക്ഷേത്ര മാതൃകയിൽ നെക്ലേസ് നിർമിച്ച് വജ്രവ്യാപാരി

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയില്‍ നെക്ലേസുണ്ടാക്കി സൂറത്തിലെ വജ്ര വ്യാപാരി. 5000 വജ്രങ്ങളും (അമേരിക്കൻ ഡയമണ്ട്സ്) രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ചാണ് നെക്ലേസ് നിര്‍മാണം. 40 ആഭരണ നിർമാണ തൊഴിലാളികൾ ചേർന്ന് 35 ദിവസമെടുത്താണ് നെക്ലേസിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നെക്ലേസ് വില്‍ക്കാന്‍ വേണ്ടിയുള്ളതല്ലെന്നും രാമക്ഷേത്രത്തിന് തന്നെ നെക്ലേസ് സമര്‍പ്പിക്കുമെന്നും വ്യാപാരിയായ കൗഷിക് കാക്കാഡിയ അറിയിച്ചു. നെക്ലേസിനൊപ്പം രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളായ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ഹനുമാന്റെയും പ്രത്യേകരൂപങ്ങളും സമർപ്പിക്കാനായി തയാറാക്കിയിട്ടുണ്ട്.

A diamond dealer from Surat created a necklace featuring the Ayodhya Ram Mandir theme. For 35 days, 40 artisans worked on it.जय श्री राम🚩pic.twitter.com/75BwtyI6nS— मैं हूँ Sanatani 🇮🇳 🚩🚩 (@DesiSanatani) December 19, 2023

2024 ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നടക്കുക. ജനുവരി 16 മുതൽ ഇതോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്കു തുടക്കമാകും. ജനുവരി 14 മുതൽ ജനുവരി 22 വരെ അയോധ്യയില്‍ അമൃത് മഹോത്സവ് ആചരിക്കും. മഹായജ്ഞവും നടത്തും. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.വാരാണസിയിലെ പ്രധാന പുരോഹിതനായ ലക്ഷ്മികാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലാണ് പ്രധാന പ്രതിഷ്ഠാ ചടങ്ങുകൾ. 16 മുതൽ ചടങ്ങുകൾ ആരംഭിക്കും. പ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന ഭക്തർക്കുവേണ്ടി സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് രാമജൻമഭൂമി ട്രസ്റ്റ് വ്യക്തമാക്കി.

English Summary:
Over 5000 American diamonds used to make necklace on theme of Ram Temple




Source link

Related Articles

Back to top button