ഈ നക്ഷത്രക്കാര്‍ കറുത്ത ചരട് ധരിയ്ക്കരുത്, പകരം


ചില നാളുകൾഎന്നാല്‍ ജ്യോതിഷശാസ്ത്രപ്രകാരം ചില നാളുകാര്‍ ഇത് ധരിയ്ക്കുന്നത് നല്ലതല്ല. ഈ നാളുകാര്‍ ഇത്തരം ചരട് ധരിച്ചാല്‍ ദോഷഫലമാണ് പറയുന്നത്. ഇതുപോലെ ചിലര്‍ക്ക് കറുത്ത ചരട് ധരിയ്ക്കുന്നത് നല്ലതാണ്. ഈ നാളുകാര്‍ ഒരു പ്രധാന രാശിയില്‍ പെടുന്നവര്‍ കൂടിയാകുമെന്നതാണ് വാസ്തവം. കറുത്ത ചരട് ധരിയ്ക്കാന്‍ പാടില്ലെന്നുള്ളവര്‍ ഇത് ധരിയ്ക്കുന്നത് ദോഷം വരുത്തും. ഇവര്‍ക്ക് പകരം ധരിയ്ക്കാന്‍ പറ്റുന്ന ചരടുമുണ്ട്. ഇതെക്കുറിച്ച് കൂടുതലറിയാം.മേടം, വൃശ്ചികംഇത്തരത്തില്‍ ഒന്നാണ് മേടം രാശി. മേടം രാശിയില്‍ പെടുന്ന നക്ഷത്രക്കാരായ അശ്വതി, ഭരണി, കാര്‍ത്തിക ആദ്യകാല്‍പാദം എന്നിവര്‍ ഈ ചരട് ധരിയ്ക്കരുതാത്തവരാണ്. ഇവര്‍ക്ക് കറുത്ത ചരട് ദോഷമാണ് വരുത്തുക. ജീവിതത്തില്‍ നിന്നും ദാരിദ്ര്യവും സങ്കടവും ഒഴിഞ്ഞ് പോകില്ലെന്ന ഫലമാണ് കറുത്ത ചരട് ഇവര്‍ ധരിച്ചാലുണ്ടാകുക. ഈ രാശിയുടെ അധിപന്‍ ചൊവ്വയാണ്. ചൊവ്വയുടെ നിറം ചുവപ്പാണ്. ചുവപ്പിന്റെ വിപരീതഫലമാണ് കറുപ്പ്. ഇതിനാല്‍ കറുപ്പ് ധരിയ്ക്കുന്നത് വിപരീതഫലമാണ് ഉണ്ടാകുന്നത്. ഇവര്‍ക്ക് ചൊവ്വാപ്രീതി ലഭിയ്ക്കില്ല. ഇവര്‍ക്ക് ദാരിദ്ര്യവും ദുഖവും നാശവുമുണ്ടാകും. കറുപ്പിന് പകരം ചുവന്ന ചരട് ദേവീക്ഷേത്രത്തില്‍ പൂജിച്ച് പൗര്‍ണമി ദിനത്തില്‍ അണിയുന്നത് ഏറെ നല്ലതാണ്. ഇത് 2, 4, 6, എട്ട് എന്നിങ്ങനെ കണക്കിലെ കെട്ടുകളിട്ട് ധരിയ്ക്കുകയും വേണം.വൃശ്ചികം രാശിയില്‍ വിശാഖം അവസാനത്തെ കാല്‍ഭാഗം, അനിഴം, തൃക്കേട്ട നാളുകാര്‍ക്കും കറുത്ത ചരട് അണിയുന്നത് ദോഷം വരുത്തുന്നു.Also read: പൂജാമുറിയില്‍ ഇവ ചെയ്താല്‍ ഐശ്വര്യവും സമ്പത്തും ഫലം​​നല്ലത്അതേസമയം കുംഭം രാശിയില്‍ വരുന്നത് അവിട്ടം അരഭാഗം, ചതയം, പൂരോരുട്ടാതി ആദ്യ മുക്കാല്‍ ഭാഗം വരുന്ന നക്ഷത്രക്കാര്‍ക്ക് കറുത്ത ചരട് ധരിയ്ക്കുന്നത് നല്ലതാണ്. തുലാം രാശിയില്‍ വരുന്ന ചിത്തിര, ചോതി, വിശാഖം നാളുകാര്‍ക്കും കറുത്ത ചരട് നല്ലതാണ്. ഇവര്‍ക്ക് കറുത്ത ചരട് ശിവക്ഷേത്രത്തില്‍ പൂജിച്ച് വാങ്ങി ധരിയ്ക്കുന്നത് ഗുണം നല്‍കും. ഇത് മൂന്നാംപിറ നാളില്‍ ചെയ്താല്‍ ഏറെ നല്ലതാണ്. അതായത് കറുത്ത വാവ് കഴിഞ്ഞു വരുന്ന മൂന്നാമത്തെ രാവാണ്. ആ ദിവസം ഇത്തരത്തില്‍ പൂജിച്ച് വാങ്ങി അണിയുന്നത് മുകളില്‍ പറഞ്ഞ രാശിക്കാര്‍ക്ക് നല്ലതാണ്.ക്ഷേത്രത്തിൽ പൂജിച്ചത്ഇത്തരം ചരടുകള്‍ എപ്പോഴും ക്ഷേത്രങ്ങളില്‍ പൂജിച്ച് അണിയുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനാല്‍ ചുവന്ന ചരട് ദേവീക്ഷേത്രങ്ങളിലും കറുത്ത ചരട് ശിവക്ഷേത്രത്തിലും പൂജിച്ച് വാങ്ങുന്നത് നല്ലതാണ്. മറ്റ് രാശിക്കാര്‍ക്ക് കറുത്ത ചരട് ധരിയ്ക്കുന്നത് ദോഷം ചെയ്യില്ലെന്നും പറയാം. അതായത് മുകളില്‍ കറുത്തത് ധരിയ്ക്കരുതെന്ന് പറഞ്ഞവര്‍ പകരം ചുവപ്പ് ധരിയ്ക്കുക. കറുത്തത് ധരിയ്ക്കുന്നത് ഉത്തമമായവര്‍ക്കും മറ്റ് രാശിക്കാര്‍ക്കും കറുത്ത ചരട് ധരിയ്ക്കാം ഏത് രാശിക്കാരെങ്കിലും ഏത് നിറത്തിലെ ചരടെങ്കിലും പൂജിച്ച് മാത്രം ധരിയ്ക്കാം.


Source link

Exit mobile version