INDIALATEST NEWS

3 കോൺഗ്രസ് എംപിമാർക്കുകൂടി സസ്പെൻഷൻ; സഭ പിരിഞ്ഞു

ന്യൂഡൽഹി ∙ 3 കോൺഗ്രസ് എംപിമാരെക്കൂടി സസ്പെൻഡ് ചെയ്തതിനു പിന്നാലെ പാർലമെന്റിന്റെ ശീതകാല സമ്മേളനം അനിശിച്തകാലത്തേക്കു പിരിഞ്ഞു. ഈ സമ്മേളനകാലത്ത് ഇരുസഭകളിൽനിന്നുമായി 146 പ്രതിപക്ഷ എംപിമാരാണു സസ്പെൻഡ് ചെയ്യപ്പെട്ടത്. ഇതിൽ 100 പേരും ലോക്സഭയിൽനിന്നാണ്. 
ഇന്നലെ ഡി.കെ.സുരേഷ്, ദീപക് ബെയ്ജ്, നകുൽനാഥ് എന്നിവരെയാണ് സഭയിൽ പ്ലക്കാർഡുയർത്തിയതിനും കടലാസ് കീറിയെറിഞ്ഞതിനും സ്പീക്കർ ഓം ബിർല സസ്പെൻഡ് ചെയ്തത്. രാവിലെ 11 മുതൽ മൂവരും പ്രതിഷേധിച്ചിരുന്നെങ്കിലും ഉച്ചയ്ക്കു ശേഷം 3 മണിയോടെയായിരുന്നു സസ്പെൻഷൻ. നേരത്തേ സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റിനു മുന്നിൽനിന്നു വിജയ് ചൗക്കിലേക്കു പ്രതിഷേധ മാർച്ച് നടത്തി. ഇന്ന് ‘ഇന്ത്യ’ മുന്നണി ജന്തർ മന്തറിൽ സമരം നടത്തും.

പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനാണു കേന്ദ്രസർക്കാർ ശ്രമിച്ചതെന്ന് കോൺഗ്രസ് പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ പറഞ്ഞു. പുകയാക്രമണം ഉണ്ടായ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ സംഭവത്തെക്കുറിച്ചു പറയാൻ സഭയിലേക്കു വന്നില്ല. മോദി വാരാണസിയിലും അഹമ്മദാബാദിലും ടിവിയിലുമൊക്കെ സംസാരിക്കുന്നു. സഭയിലേക്കു വരാതെ പാർലമെന്റിന്റെ അന്തസ്സിനെ അവഹേളിക്കുകയാണ് മോദി ചെയ്തതെന്നും ഖർഗെ കുറ്റപ്പെടുത്തി.

English Summary:
Three more Congress Members of Parliament suspended


Source link

Related Articles

Back to top button