കൊക്കെയ്ൻ ഉപയോഗം നിയമവിധേയമാക്കാൻ സ്വിറ്റ്സർലൻഡ്
ബേണ്‍: വിനോദ ഉപയോഗത്തിനായി സ്വിറ്റ്സർലൻഡിൽ കൊക്കെയ്ൻ നിയമവിധേയമാക്കുന്നതു പരിഗണനയിൽ. ഇതിന്റെ പൈലറ്റ് പദ്ധതിയെ ബേണിലെ പാർലമെന്റ് പിന്തുണച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷ പിന്തുണയും നിയമഭേദഗതിയുമുണ്ടെങ്കിലേ നീക്കം പ്രാബല്യത്തിലാകൂ. സന്പൂർണ കൊക്കെയ്ൻ നിരോധനം ഫലപ്രദമല്ലെന്ന വിദഗ്ധരുടെ നിരീക്ഷണം പരിഗണിച്ചാണു സർക്കാർ നടപടി.
ഉപയോഗത്തിന് അനുമതി നൽകിയാൽ വിപണിക്കുമേൽ സർക്കാരിനു നിയന്ത്രണം ലഭിക്കുമെന്നും നിയമവിരുദ്ധ വില്പന തടയാൻ കഴിയുമെന്നും ഇവർ വാദിക്കുന്നു. യൂറോപ്പിൽ ഏറ്റവുമധികം കൊക്കെയ്ൻ ഉപയോഗിക്കുന്ന രാജ്യമാണു സ്വിറ്റ്സർലൻഡ്.
Source link