ലണ്ടനിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി


ല​​​ണ്ട​​​ൻ: ല​​​ണ്ട​​​നി​​​ൽ കാ​​​ണാ​​​താ​​​യ ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി. പ​​​ഞ്ചാ​​​ബ് സ്വ​​​ദേ​​​ശി ഗൗ​​​ര​​​ഷ്മാ​​​ൻ സിം​​​ഗ് ഭാ​​​ട്ടി​​​യ(23)​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണു കി​​​ഴ​​​ക്ക​​​ൻ ല​​​ണ്ട​​​നി​​​ലെ കാ​​​ന​​​റി വാ​​​ർ​​​ഫ് ഭാ​​​ഗ​​​ത്തു​​​ള്ള സൗ​​​ത്ത് ക്വേ ​​​ത​​​ടാ​​​ക​​​ത്തി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ 14ന് ​​​രാ​​​ത്രി മൂ​​​ന്നു സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കൊ​​​പ്പം താ​​​മ​​​സ​​​സ്ഥ​​​ല​​​മാ​​​യ കാ​​​ന​​​റി വാ​​​ർ​​​ഫി​​​ലെ ഫ്ലാ​​​റ്റി​​​ൽ ജ​​​ന്മ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ച​​​ശേ​​​ഷം ന​​​ട​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ ഭാ​​​ട്ടി​​​യ​​​യെ പി​​​ന്നീ​​​ട് കാ​​​ണാ​​​താ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ലൊ​​​ഫ്ബൊ​​​റോ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ എം​​​എ​​​സ്‌​​​സി ഡി​​​ജി​​​റ്റ​​​ൽ ഫി​​​നാ​​​ൻ​​​സ് കോ​​​ഴ്സി​​​നു പ​​​ഠി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ഈ ​​​കോ​​​ഴ്സി​​​നാ​​​യി ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് ഭാ​​​ട്ടി​​​യ ല​​​ണ്ട​​​നി​​​ലെ​​​ത്തി​​​യ​​​ത്.

മ​​​ര​​​ണ​​​ത്തി​​​ൽ സം​​​ശ​​​യി​​​ക്ക​​​ത്ത​​​ക്ക തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യും ഡി​​​റ്റ​​​ക്‌​​​ടീ​​​വ് ചീ​​​ഫ് സൂ​​​പ്ര​​​ണ്ട് ജ​​​യിം​​​സ് കൊ​​​ൺ​​​വെ പ​​​റ​​​ഞ്ഞു. ഇ​​​തി​​​നാ​​​യി സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. പ​​​ഞ്ചാ​​​ബി​​​ലെ ജ​​​ല​​​ന്ധ​​​റിലാ​​​ണു ഭാ​​​ട്ടി​​​യ​​​യു​​​ടെ കു​​​ടും​​​ബം താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. മ​​​ക​​​നെ കാ​​​ണാ​​​താ​​​യ വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് പി​​​താ​​​വും ബ​​​ന്ധു​​​വും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ല​​​ണ്ട​​​നി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​ മാ​​​സ​​​വും ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​യെ ല​​​ണ്ട​​​നി​​​ൽ കാ​​​ണാ​​​താ​​​കു​​​ക​​​യും പി​​​ന്നീ​​​ട് തേം​​​സ് ന​​​ദി​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഗു​​​ജ​​​റാ​​​ത്ത് സ്വ​​​ദേ​​​ശി മി​​​ത്കു​​​മാ​​​ർ പ​​​ട്ടേ​​​ൽ(23) ആ​​​ണു മ​​​രി​​​ച്ച​​​ത്.


Source link

Exit mobile version