പാൾ (ദക്ഷിണാഫ്രിക്ക): അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു മലയാളി ആദ്യമായി സെഞ്ചുറിയടിച്ച മത്സരം എന്നതിൽ കേരളീയർക്ക് പ്രത്യേകമായി അഭിമാനിക്കാനുള്ള ഒരു വകയാണ് ഇന്നലെ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരന്പരയിലെ മൂന്നാം മത്സരം. സെഞ്ചുറിയുടെ മികവിൽ ഇന്ത്യക്ക് എട്ടുവിക്കറ്റ് നഷ്ടത്തിൽ 296 റണ്‍സ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനു വിട്ടു. രജത് പാട്ടിദാർ ഇന്ത്യക്കായി അരങ്ങേറ്റംകുറിച്ചു. വണ്‍ഡൗണായി ഇറങ്ങിയ സഞ്ജു ആവേശത്തിനൊന്നും മുതിയരാതെ ഉത്തരവാദിത്വത്തോടെയുള്ള ഇന്നിംഗ്സാണ് കാഴ്ചവച്ചത്. 114 പന്തിൽനിന്ന് 108 റണ്‍സ് എടുത്താണ് സഞ്ജു പുറത്തായ്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ സഞ്ജുവിന്റെ കന്നി സെഞ്ചുറിയിൽ മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെട്ടിരുന്നു. 77 പന്തിൽനിന്ന് 52 റണ്‍സെടുത്ത് തിലക് വർമയും ഇന്ത്യൻ സ്കോർ പടുത്തുയർത്തുന്നതിൽ കാര്യമായി സംഭാവന ചെയ്തു. ഇന്ത്യക്കുവേണ്ടി സായ് സുദർശനൊപ്പം അരങ്ങേറ്റതാരം പാട്ടിദാറായിരുന്നു ഓപ്പണിംഗിൽ ഇറങ്ങിയത്.
16 പന്തിൽനിന്ന് 22 റണ്‍സെടുത്താണ് താരം മടങ്ങിയത്. തുടർന്നെത്തിയ സഞ്ജു കരുതലോടെയാണ് തുടങ്ങിയത്. സ്കോർ 49-ൽ നിൽക്കേ കഴിഞ്ഞ രണ്ട് കളികളിലെയും താരം സായ് സുദർശൻ( 10)്. പിന്നീടെത്തിയ ക്യാപ്റ്റൻ കെ.എൽ. രാഹുൽ, സഞ്ജുവിനൊപ്പം ചേർന്നതോടെ സ്കോർ സാവധാനം ഉയർന്നു. 52 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചശേഷമാണ് രാഹുൽ (21) മടങ്ങിയത്. സഞ്ജു- തിലക്് വർമ നാലാം വിക്കറ്റ് സഖ്യം കരുതലോടെ കളിച്ച് 116 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. തിലക് വർമയെ കേശവ് മഹാരാജ് പുറത്താക്കി. സഞ്ജുവും റിങ്കു സിംഗും വേഗത്തിൽ റണ്‍ ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ വൻ അടിക്കുള്ള ശ്രമത്തിൽ സഞ്ജുവിന് പിഴച്ചു. ലിസാഡ് വില്യംസിന്റെ പന്തിൽ റീസ ഹെൻഡ്രിക്സ് പിടികൂടി. ആക്രമിച്ചു കളിച്ച റിങ്കു സിംഗ് (38) ഇന്ത്യ മികച്ച സ്കോറിലെത്തിച്ചശേഷമാണ് മടങ്ങിയത്.
Source link