WORLD
പ്രാഗിലെ സര്‍വകലാശാലയില്‍ വെടിവെപ്പ്: 11 പേര് കൊല്ലപ്പെട്ടു; തോക്കുധാരിയെ വധിച്ചു
പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ ഒരു സര്‍വകലാശാലയ്ക്ക് സമീപമുണ്ടായ വെടിവെപ്പില്‍ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ തോക്കുധാരിയെ കൊലപ്പെടുത്തിയതായും ചെക് പോലീസ് അറിയിച്ചു. 11 പേര് കൊല്ലപ്പെട്ടതായാണ് ചെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ജാന്പാലാ സ്ക്വയറില്‍ സ്ഥിതിചെയ്യുന്ന ചാള്‍സ് യൂണിവേഴ്സിറ്റിയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവിടുത്തെ തത്വശാസ്ത്ര വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. കെട്ടിടം പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്. വെടിവെപ്പ് നടത്തിയ ആളേക്കുറിച്ച് ചെക് പോലീസ് കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Source link