CINEMA

‘മോഹൻലാൽ ഈസ് ബാക്ക്’; ‘നേരി’ന്റെ വിജയം ആഘോഷമാക്കി ആരാധകർ

‘നേര്’ സിനിമയ്ക്കു ലഭിക്കുന്ന ഗംഭീര പ്രതികരണങ്ങളിൽ ആവേശത്തിലാണ് മോഹൻലാൽ ആരാധകർ. ‘ലാലേട്ടന്‍ ഈസ് ബാക്ക്’ എന്ന തരത്തിലാണ് കമന്റുകള്‍. ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത ‘എലോണി’നുശേഷം തിയറ്ററുകളിലെത്തുന്ന ഒരു മോഹൻലാൽ ചിത്രമാണ് ‘നേര്’. രജനികാന്ത് ചിത്രം ‘ജയിലറി’ലെ മോഹൻലാലിന്റെ അതിഥിവേഷവും ആരാധകർ ആഘോഷമാക്കിയിരുന്നു.

ഇമോഷനൽ കോർട്ട് ഡ്രാമ എന്നു മുൻകൂർ ജാമ്യമെടുത്ത ജീത്തു ജോസഫ്, മോഹൻലാൽ ആരാധകര്‍ക്ക് തിയറ്ററുകളിൽ കൊണ്ടാടാനുള്ള നിരവധി നിമിഷങ്ങൾ ചിത്രത്തിലൊരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അഭിഭാഷകനായെത്തുന്ന മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ ൈഹലൈറ്റെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അനശ്വര രാജന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സിനിമയിലേതെന്നും റിപ്പോർട്ട് ഉണ്ട്. ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. ആ പ്രതീക്ഷകൾക്ക് കോട്ടം തട്ടിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. 

ഇമോഷനൽ കോർട്ട് റൂം ഡ്രാമയായി ചിത്രത്തെ അവതരിപ്പിക്കുന്നതിൽ ജീത്തു നൂറ് ശതമാനം വിജയിച്ചുവെന്നും പ്രേക്ഷകർ പറയുന്നു. സിദ്ദീഖ് ആണ് കയ്യടി നേടുന്ന മറ്റൊരു താരം.

കോടതിയും വ്യവഹാരവും  നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നു. അതോടൊപ്പം ഈ ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്. കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ -ലിന്റാ ജീത്തു. മേക്കപ്പ് അമൽ ചന്ദ്ര. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് സോണി ജി. സോളമൻ, എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർ.

English Summary:
Neru Movie Getting Good Response


Source link

Related Articles

Back to top button