വിജയ് സേതുപതി-കത്രീന കൈഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവൻ ഒരുക്കുന്ന മെറി ക്രിസ്മസ് ട്രെയിലർ എത്തി. ചിത്രം ജനുവരി 12ന് തിയറ്ററുകളിലെത്തും. ടൈം ട്രാവൽ പ്രമേയമായി ഒരുങ്ങുന്ന സിനിമ ത്രില്ലർ ഗണത്തിൽപെട്ടതാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഹിന്ദിയിലും തമിഴിയിലുമായി ഇറങ്ങുന്ന ഈ സിനിമയുടെ ഹിന്ദി, തമിഴ് ട്രെയിലറുകള്‍ തമ്മിലും വ്യത്യാസമുണ്ട്.
സഞ്ജയ് കപൂർ, വിനയ് പതക്, പ്രതിമ കണ്ണൻ, ടിന്നു ആനന്ദ് എന്നിവരാണ് ഹിന്ദി പതിപ്പിലെ അഭിനേതാക്കൾ. രാധിക ശരത്കുമാർ, ഷൺമുഖരാജ, കവിൻ ജെയ്, രാജേഷ് വില്യംസ് എന്നിവർ തമിഴിലും അഭിനയിക്കുന്നു. രാധിക ആപ്തെയും അശ്വിൻ കൽസേക്കറും രണ്ട് പതിപ്പിലും പ്രത്യക്ഷപ്പെടുന്നുണ്ട്.
മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂജ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമായിരുന്നു മെറി ക്രിസ്മസ്. എന്നാല്‍ പിന്നീട് വിജയ് സേതുപതി അഭിനയിച്ച ജവാനാണ് ആദ്യം റിലീസായത്.
English Summary:
‘Merry Christmas’ trailer: Katrina, Vijay Sethupathi promise a pulpy thriller
Source link