കൊച്ചി: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റും (സിഐഎസ്ഐ) പ്രമുഖ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഗ്രീന്‍ ആപ്പിള്‍ സക്സസ് ഫാക്ടേഴ്സും രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസുമായി ധാരണാപത്രം ഒപ്പിട്ടു. ബികോം, ബിബിഎ വിദ്യാര്‍ഥികള്‍ക്കായി അന്താരാഷ്ട്രതലത്തില്‍ ഏറെ തൊഴില്‍സാധ്യതയുള്ള ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ വെല്‍ത്ത് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് (ഐസിഡബ്യുഐഎം) സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നതിനായാണു ധാരണാപത്രം ഒപ്പിട്ടത്.
സമ്മര്‍ദമില്ലാതെ ആസ്വാദ്യകരമായി പഠിച്ച് ആദ്യ തവണ തന്നെ പരീക്ഷ പാസാകാന്‍ കഴിയുന്ന തരത്തിലാണു കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് സിഐഎസ്ഐ സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്റും ഗ്രീന്‍ ആപ്പിള്‍ സക്സസ് ഫാക്ടേഴ്സ് ഡയറക്ടറുമായ ഡോ. ജോര്‍ജ് വി. ആന്റണി പറഞ്ഞു. പുതുതായി ആരംഭിക്കുന്ന ഗ്ലോബല്‍ സര്ട്ടിഫിക്കേഷന് പ്രോഗ്രാം ബിരുദ വിദ്യാര്‍ഥികള്‍ക്ക് വെൽത്ത് മാനേജ്മെന്റിലും ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് മേഖലയിലും തിളങ്ങാന്‍ സഹായിക്കുമെന്ന് രാജഗിരി കോളജ് ഡയറക്ടര്‍ റവ.ഡോ. മാത്യു വട്ടത്തറ പറഞ്ഞു.

Source link