ദേ​ശീ​യ കാ​യി​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; അ​ർ​ജു​ന പു​ര​സ്കാ​രം ​ശ്രീ​ശ​ങ്ക​റി​നും മു​ഹ​മ്മ​ദ് ഷ​മി​ക്കും, ദ്രോ​ണാ​ചാ​ര്യ ഇ. ഭാ​സ്ക​ര​ന്


ന്യൂ​ഡ​ൽ​ഹി: 2023ലെ ​ദേ​ശീ​യ കാ​യി​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഹാ​ങ്ഝൗ ഏ​ഷ്യ​ൻ ഗെ​യിം​സി​ലും ഏ​ഷ്യ​ൻ അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ലും വെ​ള്ളി മെ​ഡ​ൽ നേ​ടി​യ മ​ല​യാ​ളി ലോം​ഗ്ജം​പ് താ​രം എം. ​ശ്രീ​ശ​ങ്ക​റി​നും 2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ൻ പേ​സ് ആ​ക്ര​മ​ണം ന​യി​ച്ച മു​ഹ​മ്മ​ദ് ഷ​മി​ക്കും അ​ർ​ജു​ന പു​ര​സ്കാ​രം ല​ഭി​ച്ചു. ലോ​ക​ക​പ്പി​ൽ 24 വി​ക്ക​റ്റ് പി​ഴു​തു​കൊ​ണ്ടാ​ണ് ഷ​മി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ബൗ​ളിം​ഗ് ആ​ക്ര​മ​ണം ന​യി​ച്ച​ത്. ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ ഡ​ബി​ൾ​സ് താ​ര​ങ്ങ​ളാ​യ ചി​രാ​ഗ് ഷെ​ട്ടി, സാ​ത്വി​ക സാ​യ് രാ​ജ് എ​ന്നി​വ​ർ​ക്ക് പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​യാ​യ ഖേ​ൽ​ര​ത്ന പു​ര​സ്കാ​രം ല​ഭി​ച്ചു. പ​രി​ശീ​ല​ക​ർ​ക്കു​ള്ള ദ്രോ​ണാ​ചാ​ര്യ പു​ര​സ്കാ​ര​ത്തി​ന് (സ​മ​ഗ്ര​സം​ഭാ​വ​ന) ക​ബ​ഡി കോ​ച്ച് ഇ. ഭാ​സ്്ക​ര​ൻ അ​ർ​ഹ​നാ​യി. ഇ​ന്ത്യ​ൻ ക​ബ​ഡി ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഇ​ട​ച്ചേ​രി ഭാ​സ്ക​ര​ൻ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​ണ്. മൂ​ന്ന് ഏ​ഷ്യ​ൻ ഗെ​യിം​സു​ക​ളി​ൽ ഇ​ന്ത്യ​ക്ക് സ്വ​ർ​ണം നേ​ടി​ക്കൊ​ടു​ത്ത ഇ​ദ്ദേ​ഹ​ത്തി​ന് ദ്രോ​ണാ​ചാ​ര്യ പു​ര​സ്കാ​രം ഏ​റെ വൈ​കി​യെ​ത്തി​യ നേ​ട്ട​മാ​ണ്. പ്രോ ​ക​ബ​ഡി​യി​ൽ യു ​മു​ന്പ​യു​ടെ​യും ത​മി​ഴ് ത​ലൈ​വ​യു​ടെ​യും പ​രി​ശീ​ല​ക​നാ​യി​രു​ന്നു. ഇ​ന്ത്യ​ൻ മു​ൻ​താ​രം​കൂ​ടി​യാ​യ ഭാ​സ്ക​ര​ൻ.

ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത ശ്രീ​ശ​ങ്ക​ർ 2024 പാ​രീ​സ് ഒ​ളി​ന്പി​ക്സി​ന് യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ മു​ൻ താ​ര​ങ്ങ​ളാ​യ എ​സ്. മു​ര​ളി​യു​ടെ​യും കെ.​എ​സ്. ബി​ജി​മോ​ളു​ടെ​യും മ​ക​നാ​ണ്. 2023ലെ ​അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ: ഓ​ജ​സ് പ്ര​വീ​ണ്‍ (ആ​ർ​ച്ച​റി), അ​തി​ദി ഗോ​പി​ച​ന്ദ് സ്വാ​മി (ആ​ർ​ച്ച​റി), എം. ​ശ്രീ​ശ​ങ്ക​ർ (അ​ത്‌ലറ്റി​ക്സ്), പാ​രു​ൾ ചൗ​ധ​രി (അത്‌ലറ്റി​ക്സ്), മു​ഹ​മ്മ​ദ് ഹു​സാ​മു​ദ്ദീ​ൻ (ബോ​ക്സിം​ഗ്), ആ​ർ. വൈ​ശാ​ലി (ചെ​സ്), മു​ഹ​മ്മ​ദ് ഷ​മി (ക്രി​ക്ക​റ്റ്), അ​നു​ഷ് അ​ഗ​ർ​വ​ല്ല (അ​ശ്വാ​ഭ്യാ​സം), ദി​വ്യാ​കൃ​തി സിം​ഗ് (അ​ശ്വാ​ഭ്യാ​സം), ദി​ക്ഷ ദാ​ഗ​ർ (ഗോ​ൾ​ഫ്), കൃ​ഷ​ൻ ബ​ഹ​ദൂ​ർ പ​ത​ക് (ഹോ​ക്കി), പു​ഖ്രം​ബം സു​ശീ​ല ചാ​നു (ഹോ​ക്കി), പ​വ​ൻ കു​മാ​ർ (ക​ബ​ഡി), ഋ​തു നേ​ഗി (ക​ബ​ഡി), ന​സ്രീ​ൻ (ഖോ ​ഖോ), പി​ങ്കി (ലോ​ണ്‍ ബോ​ൾ), ഐ​ശ്വ​രി പ്ര​താ​പ് സിം​ഗ് തോ​മ​ർ (ഷൂ​ട്ടിം​ഗ്), ഈ​ഷ സിം​ഗ് (ഷൂ​ട്ടിം​ഗ്), ഹ​രീ​ന്ദ​ർ പാ​ൽ സിം​ഗ് സ​ന്ധു (സ്ക്വാ​ഷ്), ഐ​ഹി​ക മു​ഖ​ർ​ജി (ടേ​ബി​ൾ ടെ​ന്നീ​സ്), സു​നി​ൽ കു​മാ​ർ (ഗു​സ്തി), ആ​ന്‍റിം (ഗു​സ്തി), ന​വോ​റം റോ​ഷി​ബി​ന ദേ​വി (വു​ഷു), ശീ​ത​ൾ ദേ​വി (പാ​ര ആ​ർ​ച്ച​റി), ഇ​ല്ലു​രി അ​ജ​യ് കു​മാ​ർ റെ​ഡ്ഢി (ബ്ലൈ​ൻ​ഡ് ക്രി​ക്ക​റ്റ്), പ്രാ​ചി യാ​ദ​വ് (പാ​ര ക​നോ​യിം​ഗ്).


Source link

Exit mobile version