ഗോകുല ജയം

ഹൈദരാബാദ്: ഐ ലീഗ് ഫുട്ബോളിൽ ആറു മത്സരങ്ങൾക്കുശേഷം ഗോകുലം കേരള എഫ്സി വിജയപാതയിൽ തിരിച്ചെത്തി. ശ്രീനിധി ഡെക്കാനെ ഒന്നിനെതിരേ നാലു ഗോളിന് ഗോകുലം തോൽപ്പിച്ചു. നവംബർ 13ന് ട്രോ എഫ്സിയെ തോൽപ്പിച്ചശേഷം ആറു മത്സരങ്ങളിൽ രണ്ടു തോൽവിയും നാലു സമനിലയുമായിരുന്നു.
ഇരട്ടഗോൾ നേടിയ അലജാൻഡ്രോ സാഞ്ചസിന്റെ (39’, 52’) മികവാണ് ശ്രീനിധിക്കെതിരേ ഗോകുലത്തിന് വൻ ജയമൊരുക്കിയത്. മറ്റു ഗോളുകൾ നിലി (9’), വി.എസ്. ശ്രീക്കുട്ടൻ (45’) എന്നിവർ നേടി. ജയത്തോടെ ഗോകുലം 17 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി.
Source link