വാർണറെ ബ്ലോക്ക് ചെയ്ത് ഹൈദരാബാദ്
സിഡ്നി: ഓസ്ട്രേലിയൻ ഓപ്പണിംഗ് ബാറ്റർ ഡേവിഡ് വാർണറെ ഇൻസ്റ്റഗ്രമിൽ ബ്ലോക്ക് ചെയ്ത് സണ്റേഴ്സ് ഹൈദരാബാദ്. 2016ൽ സണ്‍റൈസേഴ്സ് ഐപിഎൽ ജേതാക്കളായപ്പോൾ വാർണറായിരുന്നു നായകൻ. ഇന്നലെ നടന്ന ഐപിഎൽ താരലേലത്തിൽ ട്രാവിസ് ഹെഡിനെ സണ്‍റൈസേഴ്സ് സ്വന്തമാക്കിയിരുന്നു. ഇതിൽ ഹെഡിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുന്പോൾ തന്നെ സണ്റൈഴ്സ് ബ്ലോക്ക് ചെയ്തതായി വാർണർ അറിഞ്ഞത്.
2014ൽ സണ്റൈസേഴ്സിലെത്തിയ വാർണർ 2021ലെ സീസണ് പൂർത്തിയതോടെ ടീം വിട്ടിരുന്നു. 2022 മുതൽ ഡൽഹി ക്യാപിറ്റൽസിലാണ്.
Source link