പത്തനംതിട്ട: അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ ലൈഫ്ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം 23ന് വൈകുന്നേരം നാലിന് ചലച്ചിത്രതാരം മഞ്ജു വാര്യർ നിർവഹിക്കും. ആരോഗ്യ സംരക്ഷണത്തിനുള്ള സമഗ്ര കേന്ദ്രമായി ഇതോടെ അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷാലിറ്റി ആശുപത്രി മാറുകയാണെന്ന് ചെയർമാൻ ഡോ. എസ്. പാപ്പച്ചൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്റർവൻഷണൽ കാർഡിയോളജിക്ക് ജില്ലയിൽ പ്രവർത്തനക്ഷമമായ രണ്ടു കാത്ത്ലാബുകളുള്ള ഏക ആരോഗ്യകേന്ദ്രമാണ് ലൈഫ് ലൈൻഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്. ഹൃദയാഘാതം നേരിടാൻ 24 മണിക്കൂറൂം പ്രവർത്തനസജ്ജമായ എമർജൻസി, പ്രൈമറി ആൻജിയോപ്ലാസ്റ്റി സൗകര്യം ആശുപത്രിയിലൊരുക്കിയിട്ടുണ്ട്. എല്ലാ കിടക്കകളിലും വെന്റിലേറ്റർ സൗകര്യമുള്ള സമ്പൂർണ സജീകരണങ്ങളുള്ള കാർഡിയാക് ഐസിയു സൗകര്യവും ലഭ്യമാണ്.
താങ്ങാവുന്ന ചെലവിൽ ആധുനികവും ശാസ്ത്രീയവുമായ ചികിത്സ വേഗത്തിൽ സാധ്യമാക്കുകയാണ് നല്ല ഹൃദയം എന്ന പേരോടെ പ്രവർത്തിക്കുന്ന ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യമെന്നും ചെയർമാൻ പറഞ്ഞു. ആധുനികമായ ലേസർ ആൻജിയോ പ്ലാസ്റ്റി, തെക്കൻ കേരളത്തിൽ ഇതാദ്യമായുള്ള നിർമിത ബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന കൊറോണറി ഒസിടി സൗകര്യവും ലഭ്യമാകും. കാർഡിയോളജി വിഭാഗത്തിൽ ഡയറക്ടറും വകുപ്പ് മേധാവിയുമായ ഡോ. സെഡ്. സാജൻ അഹമ്മദിന്റെ നേതൃത്വത്തിൽ ഡോ. വിനോദ് മണികണ്ഠൻ, ഡോ. ശ്യാം ശശിധരൻ, ഡോ. കൃഷ്ണമോഹൻ, ഡോ. ചെറിയാൻ കോശി, ഡോ. ചെറിയാൻ ജോർജ്, ഡോ. വി. അശ്വതി എന്നിവർ നേതൃത്വം നൽകുന്നു. സിഇഒ ഡോ. ജോർജ് ചാക്കച്ചേരി, ഡയറക്ടർ ഡോ. സെഡ്. സാജൻ അഹമ്മദ്, ഡോ. എസ്. രാജഗോപാൽ ഡോ. വി. വിജയകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Source link