കോഴിക്കോട്: കേരളത്തിലെ മനോഹരമായ ലൊക്കേഷനുകൾ ലോകമെന്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർക്കു കാണിച്ചുകൊടുത്ത്, സിനിമാ ലൊക്കേഷനുകളെ ടൂറിസം കേന്ദ്രങ്ങളാക്കാനുമുള്ള പദ്ധതിയുമായി ടൂറിസം വകുപ്പ്. കേരളത്തെ അന്താരാഷ്ട്ര തലത്തിൽ ജനപ്രിയ ഫിലിം ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതിക്കു സർക്കാർ 1.12 കോടി രൂപ അനുവദിച്ചു. കേരളത്തിൽ സിനിമയെടുക്കുന്നതിനായി വിദേശ ചലച്ചിത്ര പ്രവർത്തകരെ ആകർഷിക്കാൻ കഴിഞ്ഞാൽ അത്തരം സിനിമകളിലൂടെ ലോകമെന്പാടുമുള്ള പ്രേക്ഷകർക്കു മുന്നിൽ കേരളത്തിന്റെ മനോഹാരിത എത്തിക്കാൻ കഴിയും. സിനിമകൾ വിജയിച്ചാൽ ലൊക്കേഷനുകൾ ചർച്ച ചെയ്യപ്പെടും. മനോഹാരിതയ്ക്കു പുറമേ, സിനിമകൾ ഷൂട്ട് ചെയ്ത സ്ഥലം എന്ന നിലയിലും കേരളം വിനോദ സഞ്ചാരികളുടെ ആകർഷണകേന്ദ്രമാകും. വിദേശ സിനിമകൾക്ക് ലോകമെന്പാടും വിപണിയും പ്രേക്ഷകരുമുള്ളതിനാൽ ജനപ്രിയ ഫിലിം ടൂറിസം പദ്ധതിയിലൂടെ കേരളത്തിന്റെ ടൂറിസം മേഖലയിൽ വികസന കുതിച്ചുചാട്ടമുണ്ടാകുമെന്നാണു ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടൽ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ പ്രമോഷൻ വീഡിയോകളും ചിത്രങ്ങളും വിവരണങ്ങളും തയാറാക്കി പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
വിനോദ സഞ്ചാര വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണു പദ്ധതിക്കു സർക്കാർ അനുമതി നൽകിയത്. ആറുമാസം കൊണ്ട് പദ്ധതി പ്രാവർത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്.

Source link