28 പത്രങ്ങള്‍ക്ക് കേരളത്തിന്റെ കടലാസില്‍ അച്ചടി

റെജി ജോസഫ് കോട്ടയം: ചിതലിലും ചാരത്തിലുംനിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുകയാണ് തലയോലപ്പറമ്പ് വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (കെപിപിഎല്‍). താഴുവീണ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ വാതിലുകള്‍ വീണ്ടും തുറന്ന് പുനരുദ്ധാരണം നടത്തി ഉത്പാദനം പുനരാരംഭിച്ച ഘട്ടത്തിലാണ് തീപിടിത്തമുണ്ടായത്. ആ കനല്‍വഴികളെയും അതിജീവിച്ചതിലാണ് വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട്സ് കമ്പനിയുടെ നേട്ടം. ഇംഗ്ലീ ഷ്, മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ 28 മുന്‍നിര ദിനപത്രങ്ങള്‍ നിലവില്‍ ഇവിടത്തെ കടലാസിലാണ് പ്രിന്റിംഗ്. കടംകയറി വില്പനയ്ക്കു വച്ചിരുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്എന്‍എല്‍) ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നവീകരിച്ചശേഷം ശരാശരി 300 ടണ്‍ കടലാസാണ് ദിവസേന കെപിപിഎല്‍ നിര്‍മിക്കുന്നത്. നിലവില്‍ 44, 45 ജിഎസ്എം (ഗ്രാംസ് പെര് സ്ക്വയര്‍ മീറ്റര്‍) കടലാസാണ് ഉത്പാദിപ്പിക്കുന്നത്. വൈകാതെ 42 ജിഎസ്എ കടലാസും നിര്‍മിച്ചുതുടങ്ങും. ഉത്പാദന വൈവിധ്യവത്കരണവും സ്ഥാപിതശേഷിയുടെ പൂര്ണവിനിയോഗവും സാധ്യമാക്കി 3,000 കോടി വാര്ഷികവിറ്റുവരവിലേക്ക് വ്യവസായശാലയെ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് സ്പെഷല്‍ ഓഫീസര്‍ പ്രസാദ് ബാലകൃഷ്ണന് പറഞ്ഞു.
3,000 പേര്‍ക്കു തൊഴിലും അഞ്ചു ലക്ഷം മെട്രിക് ടണ്‍ ഉത്പാദനവുമാണ് ലക്ഷ്യം. നോട്ട് ബുക്കുകള്‍ക്കും ടെക്സ്റ്റ് ബുക്കുകള്‍ക്കും ആവശ്യമായ കടലാസുകളും വൈകാതെ നിര്‍മിച്ചുതുടങ്ങും. വനം വകുപ്പില്‍നിന്ന് ഒന്നാം ഘട്ടത്തില്‍ 24,000 ടണ്ണും രണ്ടാം ഘട്ടത്തില്‍ 5,000 ടണ്ണും സാമഗ്രികള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ അസംസ്കൃത വസ്തുവായി ലഭ്യമാക്കിയിട്ടുണ്ട്. ഉത്പാദനവും വിപണിയും വര്‍ധിക്കുന്ന ഘട്ടത്തില്‍ പ്രതിവര്‍ഷം 1.5 ലക്ഷം ടണ്‍ അസംസ്കൃത വസ്തുക്കള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഡീ ഇങ്കിംഗിലൂടെ പഴയ കടലാസുകളിലെ മഷി നീക്കി റീസൈക്കിള്‍ ചെയ്തുണ്ടാക്കിയ പള്‍പ്പിന് പുററമേ കെമിമെക്കാനിക്കല് പള്‍പ്പ്, കെമിക്കല്‍ പള്‍പ്പ് എന്നിവയും ഉപയോഗിക്കുന്നു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് ഉപയോഗിച്ച കടലാസുകള്‍ ഡീ ഇങ്കിംഗ് യൂണിറ്റിലേക്ക് ലഭ്യമാക്കിവരുന്നു. മൂന്നാം ഘട്ടം വികസനത്തിന് 650 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന ഗുണമേന്മയുള്ള പാക്കേജിംഗ് ബോര്‍ഡുകള്‍ അപ്പോള്‍ ഉത്പാദിപ്പിക്കാനാകും. നാലാം ഘട്ടത്തില്‍ പാക്കേജിംഗ് ഗ്രേഡ് പേപ്പര്‍ ഉത്പാദനം ലക്ഷ്യമിടുന്നു. 350 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Source link