ഭഗവാന്റെ അനുഗ്രഹവുമായി കുചേലദിനം

ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയായ നാളെ (2023 ഡിസംബർ 20) കുചേലദിനം. ദരിദ്രബ്രാഹ്മണനായ കുചേലൻ തന്റെ സഹപാഠിയായിരുന്ന ശ്രീകൃഷ്ണ ഭഗവാനെ കാണാൻ പോയ ദിവസം. ആ സുഹൃത്സമാഗമത്തിൽ ഇരുവരും മറ്റെല്ലാം മറന്ന് പഠനകാലത്തെ അനുഭവങ്ങളിലൂടെ യാത്ര ചെയ്തു.

തന്റെ ദാരിദ്ര്യത്തിന്റെ കാര്യം പറഞ്ഞ് സുഹൃത്തിനോടു സഹായം ചോദിക്കണമെന്ന ഭാര്യയുടെ നിർദേശം പോലും കുചേലൻ മറന്നു. പക്ഷേ, ഭഗവാൻ എല്ലാമറിയുന്നവനാണ്. മനസ്സിൽ ഭക്തിയുണ്ടായാൽ മതി, ഭഗവാൻ നമ്മുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുതരും. കുചേലദിനത്തെക്കുറിച്ച് കൂടുതൽ അറിയാം.

English Summary:
Kuchela Dinam


Source link
Exit mobile version