ഭിന്നശേഷിക്കാരനായ ആരാധനെ ചേർത്തുനിർത്തി മലൈക; അഭിനന്ദിച്ച് ആരാധകർ

ഭിന്നശേഷിക്കാരനായ ആരാധകനുവേണ്ടി സെൽഫിക്ക് പോസ് ചെയ്ത് നടി മലൈക അറോറ. പോസ് ചെയ്യുന്നതിനിടെ ആരാധകൻ മലൈകയുടെ അരയിൽ കൈ ചുറ്റിയത് സുരക്ഷാ ഉദ്യോഗസ്ഥരെ അസ്വസ്ഥയാക്കിയെങ്കിലും മലൈക പുഞ്ചിരിച്ചുകൊണ്ടു തന്നെ നിൽക്കുകയായിരുന്നു. ഒടുവിൽ അംഗരക്ഷകൻ എത്തിയാണ് ആരാധകനെ മലൈകയിൽ നിന്ന് അടർത്തി മാറ്റിയത്.
ചുവപ്പ് സാരിയിൽ അതിമനോഹാരിയായി ഒരു പരിപാടിയിൽ പങ്കെടുത്ത് പുറത്തേക്ക് വരുന്ന മലൈകയോടൊപ്പം സെൽഫി എടുക്കാൻ ഭിന്നശേഷിക്കാരനായ യുവാവ് എത്തുകയായിരുന്നു. തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ മലൈക ആരാധകനെ അടുത്തേക്ക് ക്ഷണിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ആരാധകൻ താരത്തിന്റെ അരയിൽ കൈ ചുറ്റി. ചുറ്റുമുള്ളവരെ ഈ പ്രവൃത്തി അസ്വസ്ഥമാക്കിയെങ്കിലും താരം ശാന്തത പാലിച്ചു പുഞ്ചിരിയോടെ പോസ് ചെയ്തു.
തുടർന്ന് ആരാധകനോട് മാറിനിൽക്കാൻ മലൈക വിനയപൂർവം ആവശ്യപ്പെട്ടെങ്കിലും അയാൾ മാറിയില്ല. ഒടുവിൽ അംഗരക്ഷകരിൽ ഒരാൾ എത്തിയാണ് ആരാധകന്റെ കൈ മലൈകയുടെ അരയിൽ നിന്ന് മാറ്റി അയാളെ ദൂരത്തേക്ക് കൊണ്ടുപോയത്. ആരാധകനോടുള്ള മലൈകയുടെ മധുരമായ ഇടപെടലിൽ എല്ലാവരും മലൈകയെ അഭിനന്ദിക്കുകയാണ്.
ആരാധകരോട് എപ്പോഴും സ്നേഹത്തോടെ ഇടപെടുന്ന വ്യക്തിയാണ് മലൈക എന്നും മറ്റുള്ള നടിമാരും ഈ സ്നേഹം കണ്ടു പഠിക്കണമെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.
English Summary:
Malaika Arora Give Respect To Abled Fans But Her Behaviour When He Put His Hand On Back
Source link