ഭൂകമ്പത്തിൽ വിറങ്ങലിച്ച് ചെെന; വെെദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു, പരിഭ്രാന്തരായി ജനം | VIDEO


ബെയ്ജിങ്: ചൊവ്വാഴ്ച അർധരാത്രിയോടെ ചെെനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ വൻ ഭൂകമ്പത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് രാജ്യം. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 111 പേർ മരിച്ചതായും 200-ലധികം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. ഭൂചലനത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭൂചലനമുണ്ടായതോടെ കെട്ടിടങ്ങൾ കുലുങ്ങുന്നതും ആളുകൾ അടുത്തുള്ള കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങാന്‍ അദ്ദേഹം ആഹ്വാനംചെയ്തു. വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ചില പ്രദേശങ്ങളിൽ വെെദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. റോഡുകളും തകർന്നിട്ടുണ്ട്. ഭൂകമ്പത്തിന്റെ ആഘാതം വെളിവാക്കുന്ന നിരവധി വീഡിയോകളാണ് പുറത്തുവന്നിട്ടുള്ളത്.


Source link

Exit mobile version