ലിവർപൂളിനു സമനില
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവസരം ലിവർപൂൾ നഷ്ടമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. സമനിലയോടെ ലിവർപൂളിന് ഹോം ഗ്രൗണ്ടിലെ ഈ സീസണിലെ വിജയത്തുടർച്ചയ്ക്കും വിരാമമായി. വിവിധ മത്സരങ്ങളിലായി ലിവർപൂൾ സ്വന്തം മൈതാനമായ ആൻഫീൽഡിൽ 11 ജയങ്ങൾ നേടിയിരുന്നു.
17 കളിയിൽ 38 പോയിന്റുമായി ലിവർപൂൾ രണ്ടാമതും 39 പോയിന്റുമായി ആഴ്സണൽ ഒന്നാമതുമാണ്. ബ്രെന്റ്ഫോർഡിനെ ഒന്നിനെതിരേ രണ്ടു ഗോളിനു തോൽപ്പിച്ച ആസ്റ്റണ്‍ വില്ല മൂന്നാം സ്ഥാനം മുറുക്കി. 38 പോയിന്റാണ് വില്ലയ്ക്ക്. നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 34 പോയിന്റാണ്.
Source link