SPORTS
ബയേണിനായി ഡബിൾ കെയ്ൻ
മ്യൂണിക്: ഹാരി കെയ്ന്റെ ഇരട്ടഗോളിൽ ജർമൻ ബുണ്ടസ് ലീഗ ഫുട്ബോളിൽ ബയേണ്‍ മ്യൂണിക്കിനു ജയം. ബയേണ്‍ 3-0ന് സ്റ്റഡ്ഗഡിനെ തോൽപ്പിച്ചു. 2, 55 മിനിറ്റുകളിലാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ വലകുലുക്കിയത്. കിം മിൻ ജേ (63’) ഒരു ഗോൾ നേടി. 35 പോയിന്റുമായി ബയേണ്‍ രണ്ടാം സ്ഥാനത്താണ്. ഇരട്ട ഗോളുമായി കെയ്ൻ 20 ഗോളിലെത്തി. 14 ലീഗ് മത്സരങ്ങളിൽനിന്നാണ് കെയ്ന്റെ നേട്ടം.
ഒന്നാം സ്ഥാനത്തുള്ള ബയേർ ലെവർകൂസൻ 3-0ന് ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി. 39 പോയിന്റാണ് ലെവർകൂസന്.
Source link