ജെയിസ് വാട്ടപ്പിള്ളിൽ തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം പൈനാപ്പിൾ കർഷകരുടെ മോഹം തല്ലിത്തകർത്തു. വിലകുത്തനെ ഇടിഞ്ഞതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ ഡിസംബറിൽ കിലോയ്ക്ക് 30-35 രൂപവരെ വില ലഭിച്ചിരുന്ന പൈനാപ്പിളിന് നിലവിൽ പച്ചയ്ക്കും പഴത്തിനും 15-17 രൂപ എന്ന നിരക്കിലേക്കാണ് വിലതാഴ്ന്നത്. മികച്ചവരുമാനം പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകർ ഇതോടെ വെട്ടിലായി. ബാങ്ക് വായ്പയെടുത്താണ് ഭൂരിപക്ഷം കർഷകരും കൃഷിയിറക്കിയിരിക്കുന്നത്. സാന്പത്തിക വർഷം അവസാനിക്കാൻ രണ്ട ുമാസം മാത്രം അവശേഷിക്കേ വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകൾ സമർദം ചെലുത്തുന്നതിനിടെ വിലയിടിവ് കർഷകർക്ക് കൂനിൻമേൽ കുരുവായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് 50, 000 ഏക്കർ സ്ഥലത്താണ് ഇപ്പോൾ കൃഷി ചെയ്തുവരുന്നത്. നിലവിൽ ശരാശരി 1500 ടണ്ണാണ് പ്രതിദിന ഉത്പാദനം. സീസണിൽ ഉത്പാദനം ഇതിലും കൂടുതലാണ്. പ്രത്യക്ഷമായും പരോക്ഷമായും അരലക്ഷത്തോളം പേരാണ് ഇതിലൂടെ ഉപജീവനം നടത്തിവരുന്നത്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പൈനാപ്പിൾ കയറ്റി അയയ്ക്കുന്നുണ്ട ്. പ്രതിവർഷം കുറഞ്ഞത് 5,000 കോടിയുടെ വരുമാനമാണ് ഈ മേഖലയിൽ നിന്നും ലഭിക്കുന്നത്. ഉത്പാദന വർധനവും തിരിച്ചടി അപ്രതീക്ഷിതമായി പെയ്യുന്ന മഴയും ഉത്പാദനത്തിലെ വർധനവുമാണ് വിലയിടിയാൻ പ്രധാന കാരണമെന്ന് വാഴക്കുളത്തെ വ്യാപാരികൾ പറഞ്ഞു. പൈനാപ്പിൾ കൂടുതലായി കയറിപ്പോകുന്ന തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിലെല്ലാം സമീപദിവസങ്ങളിൽ കനത്തമഴയാണ് രേഖപ്പെടുത്തിയത്. ഇതിനു പുറമെേപതിവിനു വിരുദ്ധമായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഭേദപ്പെട്ട മഴലഭിച്ചു. ഡൽഹിയടക്കമുള്ള സ്ഥലങ്ങളിൽ തണുപ്പ് ആരംഭിച്ചതും വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ വേനലിൽ ഇടവിട്ട് മഴ ലഭിച്ചത് കൃഷിക്ക് ഗുണകരമായിരുന്നു. ഇതു ഉത്പാദനം 30 ശതമാനം വരെ വർധിക്കാൻ കാരണമായി. കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട വില ലഭിച്ചതിനാൽ കർഷകർ കൃഷി വ്യാപിപ്പിക്കുകയും ചെയ്തു. വേനലിൽ ജലസേചന സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ വരൾച്ച ബാധിക്കാതിരിക്കാൻ ജനുവരിക്കുമുന്പ് വിളവെടുപ്പ് പൂർത്തിയാക്കുന്ന വിധത്തിൽ മരുന്ന് ഒഴിച്ച് ഉത്പാദനം നടത്തിയതുമൂലം വിപണിയിലേക്ക് കൂടുതൽ ഉത്പന്നം എത്തിയതും വിലയിടിവിന് ആക്കംകൂട്ടി. നഷ്ടമാകുന്നത് ലക്ഷങ്ങൾ
ലക്ഷക്കണക്കിനു രൂപ പാട്ടം നൽകിയാണ് ഭൂരിഭാഗം പേരും കൃഷിക്കായി സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. ഭൂമിയുടെ പ്രത്യേകതയനുസരിച്ച് ഏക്കറിന് 50,000 മുതൽ 1.25 ലക്ഷം വരെയാണ് പാട്ടം. ഇതോടൊപ്പം മൂന്നുവർഷത്തേക്ക് റബർ, റംബുട്ടാൻ തുടങ്ങിയവ നട്ടുപരിപാലിച്ച് നൽകുകയും വേണം. ഒരു കിലോ പൈനാപ്പിൾ ഉത്പാദിപ്പിക്കാൻ 20 രൂപയോളം ചെലവ് വരുമെന്നാണ് കർഷകർ പറയുന്നത്. ഇതിൽകൂടുതൽ വില ലഭിച്ചെങ്കിൽ മാത്രമേ നഷ്ടം കൂടാതെ കൃഷിമുന്നോട്ടുകൊണ്ടുപോകാനാകൂ. വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും അടുത്ത വിളവെടുപ്പിലെങ്കിലും ഈ നഷ്ടം നികത്താനാകും. അതേ സമയം മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ വില നേർപകുതിയിലേക്ക് കൂപ്പുകുത്തിയതോടെ പലരും വലിയസാന്പത്തിക ബാധ്യതയിലായിരിക്കുകയാണ്. കോവിഡിനെ തുടർന്നും ഈ പ്രതിസന്ധി ഉടലെടുത്തിരുന്നു. നിരവധികർഷകർ കൃഷി ഉപേക്ഷിച്ചിരുന്നു. കടക്കെണിയിലായ കർഷകൻ ആത്മഹത്യചെയ്ത സംഭവം വരെയുണ്ടായി. ജനുവരി അവസാനത്തോടെ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. വില ഉയർന്നില്ലെങ്കിൽ വലിയ പ്രത്യാഘാതമാകും കർഷകന് ഉണ്ടാകുന്നത്. പൾപ്പ് ഉത്പാദന കന്പനികളും പിൻവലിഞ്ഞു മുൻവർഷങ്ങളിൽ ഇതേ കാലയളവിൽ പൾപ്പ് നിർമാണ കന്പനികൾ കൂടുതലായി പൈനാപ്പിൾ സംഭരിച്ചത് വിപണിയിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു. പൾപ്പ് ഉത്പാദിപ്പിക്കുന്നതിനു ഏതുഗ്രേഡിലുള്ളതും കന്പനികൾ സംഭരിച്ചിരുന്നതു ഡിമാൻഡ് വർധിക്കാൻ കാരണമായിരുന്നു.പ്രതിദിനം 200 ടണ്വരെയായിരുന്നു സംഭരണം. പോണ്ടിച്ചേരി, കൃഷ്ണഗിരി, നാമക്കൽ, പൂന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കന്പനികളാണ് പ്രധാനമായും സംഭരണം നടത്തിയിരുന്നത്. വിദേശത്ത് നിന്നും ലഭിക്കുന്ന ഓർഡർ അനുസരിച്ചാണ് കന്പനികൾ പൾപ്പ് ഉത്പാദിപ്പിച്ചുവന്നിരുന്നത്. എന്നാൽ ഇത്തവണ വിദേശ ഓർഡറുകൾ കുറഞ്ഞതാണ് കന്പനികൾ വിപണിയിൽ നിന്നു വിട്ടുനിൽക്കാൻ പ്രധാന കാരണം. വരുംദിവസങ്ങളിൽ കന്പനികൾ സംഭരണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരും വ്യാപാരികളും. അതേ സമയം ഓറഞ്ച്, ആപ്പിൾ, മുന്തിരി തുടങ്ങിയ പഴവർഗങ്ങൾ ഇതര സംസ്ഥാനങ്ങളിലടക്കം വിപണിയിൽ കൂടുതലായി എത്തിത്തുടങ്ങിയതും പൈനാപ്പിൾ വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്. എന്നാൽ പൈനാപ്പിൾ മധുരം ഉപഭോക്താക്കളുടെ നാവിൽ വീണ്ടും തിരിച്ചെത്തുമെന്ന പ്രതീക്ഷയാണുള്ളത്.

Source link