സെർബിയയിൽ വുചിച്ചിന് ജയം

ബെൽഗ്രേഡ്: സെർബിയയിൽ ഞായറാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് അലക്സാണ്ടർ വുചിച് വിജയം അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ സെർബിയൻ പ്രോഗ്രസീവ് പാർട്ടി 47 ശതമാനം വോട്ടുകൾ ഉറപ്പാക്കിയതായി റിപ്പോർട്ടുകളിൽ പറയുന്നു. 250 അംഗ നാഷണൽ അസംബ്ലിയിലെ പകുതിയിലധികം സീറ്റുകളും പാർട്ടിക്കാണ്. വുചിച്ചിനെതിരേ വിജയം പ്രതീക്ഷിച്ച് പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച സെർബിയ എഗെയ്ൻസ്റ്റ് വയലൻസ് (എസ്എൻപി) സഖ്യത്തിന് 23 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. മേയിൽ രണ്ട് വെടിവയ്പു സംഭവങ്ങളിലായി 19 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണു പ്രതിപക്ഷപാർട്ടികൾ ഈ സഖ്യമുണ്ടാക്കിയത്.
അതേസമയം, തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് അറിയിപ്പ്.
Source link