WORLD

ഇസ്രേലി വ്യോമാക്രമണം: 110 പേർ മരിച്ചതായി ഹമാസ്


ടെ​ൽ അ​വീ​വ്: ​വ​ട​ക്ക​ൻ ഗാ​സ​യി​ലെ ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ൽ ഇ​സ്രേ​ലി സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കു​റ​ഞ്ഞ​ത് 110 പേ​ർ മ​രി​ച്ച​താ​യി ഹ​മാ​സ് അ​റി​യി​ച്ചു. ക്യാ​ന്പി​നു​ള്ളി​ലെ മൂ​ന്നു കെ​ട്ടി​ട​ങ്ങ​ളി​ൽ നാ​ല് റോ​ക്ക​റ്റു​ക​ളാ​ണു പ​തി​ച്ച​തെ​ന്നു ദൃ​ക്സാ​ക്ഷി​ക​ളും പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പ​റ​ഞ്ഞു. കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ 20- 30​ പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ഒ​ക്‌​ടോ​ബ​ർ ഏ​ഴി​നു​ശേ​ഷം ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​രു​പ​തി​നാ​യി​ര​ത്തോ​ട് അ​ടു​ത്തു. ഇ​തി​ൽ എ​ഴു​പ​തു ശ​ത​മാ​ന​വും വ​നി​ത​ക​ളും കു​ട്ടി​ക​ളു​മാ​ണ്. ജ​ബ​ലി​യ​യി​ൽ എ​ന്താ​ണു സം​ഭ​വി​ച്ച​തെ​ന്ന് ഇ​സ്രേ​ലി സേ​ന വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. പ​ക്ഷേ, മേ​ഖ​ല​യി​ൽ ഹ​മാ​സ് ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഗാ​സ​യി​ലെ ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​ന്പാ​യ ജ​ബ​ലി​യ​യി​ൽ യു​ദ്ധ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ഇ​സ്രേ​ലി സേ​ന ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ട്.

ഇ​തി​നി​ടെ, യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​ൻ ഇ​ന്ന​ലെ ഇ​സ്ര​യേ​ലി​ലെ​ത്തി. ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​ന് അ​ന്താ​രാ​ഷ്‌​ട്ര സ​മ്മ​ർ​ദം ശ​ക്ത​മാ​യി​രി​ക്കേ​യാ​ണു പെ​ന്‍റ​ഗ​ൺ മേ​ധാ​വി​യു​ടെ സ​ന്ദ​ർ​ശ​നം. പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു, പ്ര​തി​രോ​ധ​മ​ന്ത്രി യൊ​വാ​വ് ഗാ​ല​ന്‍റ് എ​ന്നി​വ​രു​മാ​യി ഓ​സ്റ്റി​ൻ ച​ർ​ച്ച ന​ട​ത്തി. വെ​ടി​നി​ർ​ത്ത​ലും ബ​ന്ദി​ക​ളു​ടെ മോ​ച​ന​വും സം​ബ​ന്ധി​ച്ച് യു​എ​സ് ചാ​ര​സം​ഘ​ട​ന​യാ​യ സി​ഐ​എ​യു​ടെ മേ​ധാ​വി വി​ല്യം ബേ​ൺ​സ് പോ​ളി​ഷ് ത​ല​സ്ഥാ​ന​മാ​യ വാ​ർ​സോ​യി​ൽ ഇ​സ്രേ​ലി, ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.


Source link

Related Articles

Back to top button