ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാം ഏ​​ക​​ദി​​നം വൈ​​കു​​ന്നേ​​രം 4.30ന്


ഖ്വെ​​ബേ​​ഹ: ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര സ​​മ​​നി​​ല​​യി​​ൽ എ​​ത്തി​​ച്ച​​തി​​നു പി​​ന്നാ​​ലെ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​വു​​മാ​​യി ഇ​​ന്ത്യ​​ൻ ടീം ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ ഇ​​ന്ന് ക​​ള​​ത്തി​​ൽ. ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാം ഏ​​ക​​ദി​​ന പോ​​രാ​​ട്ടം ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്ന് വൈ​​കു​​ന്നേ​​രം 4.30ന് ​​ഖ്വെ​​ബേ​​ഹ​​യി​​ൽ ന​​ട​​ക്കും. പ​​ഴ​​യ പോ​​ർ​​ട്ട് എ​​ലി​​സ​​ബ​​ത്താ​​ണ് ഇ​​പ്പോ​​ൾ ഖ്വെ​​ബേ​​ഹ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. ജോ​​ഹ​​ന്നാ​​സ്ബ​​ർ​​ഗി​​ലെ ആ​​ദ്യ ഏ​​ക​​ദി​​ന​​ത്തി​​ൽ എ​​ട്ട് വി​​ക്ക​​റ്റി​​ന്‍റെ വ​​ണ്ട​​ർ ജ​​യം ഇ​​ന്ത്യ​​ൻ യു​​വ സം​​ഘം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. കൂ​​റ്റ​​ൻ സ്കോ​​ർ പ്ര​​തീ​​ക്ഷി​​ച്ച് ആ​​ദ്യം ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ ഇ​​ന്ത്യ​​ൻ പേ​​സ​​ർ​​മാ​​രാ​​യ അ​​ർ​​ഷ​​ദീ​​പ് സിം​​ഗും ആ​​വേ​​ശ് ഖാ​​നും ചേ​​ർ​​ന്ന് 116 റ​​ണ്‍​സി​​ന് എ​​റി​​ഞ്ഞി​​ട്ടു. അ​​ര​​ങ്ങേ​​റ്റ​​ക്കാ​​ര​​ൻ സാ​​യ് സു​​ദ​​ർ​​ശ​​ന്‍റെ​​യും (55*) ശ്രേ​​യ​​സ് അ​​യ്യ​​റി​​ന്‍റെ​​യും (52) അ​​ർ​​ധ​​സെ​​ഞ്ചു​​റി മി​​ക​​വി​​ൽ ഇ​​ന്ത്യ ല​​ക്ഷ്യം നേ​​ടു​​ക​​യും ചെ​​യ്തു.

ശ്രേ​​യ​​സ് ഇ​​ല്ല ര​​ണ്ട്, മൂ​​ന്ന് ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​നൊ​​പ്പം ശ്രേ​​യ​​സ് അ​​യ്യ​​ർ ഇ​​ല്ല. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്കു ത​​യാ​​റെ​​ടു​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി​​യാ​​ണ് ശ്രേ​​യ​​സ് അ​​യ്യ​​റി​​നെ ഒ​​ഴി​​വാ​​ക്കി​​യ​​ത്. ശ്രേ​​യ​​സ് അ​​യ്യ​​റി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റ​​റാ​​യ റി​​ങ്കു സിം​​ഗ് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ഉ​​ൾ​​പ്പെ​​ടാ​​നു​​ള്ള എ​​ല്ലാ സാ​​ധ്യ​​ത​​യു​​മു​​ണ്ട്. ഇ​​ന്ന് ജ​​യി​​ച്ച് പ​​ര​​ന്പ​​ര സ​​ജീ​​വ​​മാ​​യി നി​​ല​​നി​​ർ​​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​മാ​​ണ് എ​​യ്ഡ​​ൻ മാ​​ർ​​ക്ര​​ത്തി​​ന്‍റെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ലി​​റ​​ങ്ങു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു​​ള്ള​​ത്.


Source link

Exit mobile version