WORLD

കത്തോലിക്കാ വൈദികര്‍ക്ക് സ്വവർഗപങ്കാളികളെ അനുഗ്രഹിക്കാന്‍ വത്തിക്കാന്റെ അനുമതി


വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ വൈദികര്‍ക്ക് സ്വവര്‍ഗപങ്കാളികളെ അനുഗ്രഹിക്കാന്‍ വത്തിക്കാന്റെ അനുമതി. ഇതുസംബന്ധിച്ച് വിശ്വാസപ്രമാണങ്ങളില്‍ ഭേദഗതി വരുത്തിത്തിയുള്ള രേഖയില്‍ മാര്‍പാപ്പ ഒപ്പുവെച്ചു. അതേസമയം, സ്വവര്‍ഗ വിവാഹങ്ങള്‍ നടത്തിക്കൊടുക്കാന്‍ കഴിയില്ലെന്നും രേഖ വ്യക്തമാക്കുന്നു.അനുഗ്രഹത്തിലൂടെ ദൈവസഹായം തേടുന്ന സാഹചര്യങ്ങളില്‍ ആളുകളുമായുയുള്ള സഭയുടെ അടുപ്പം തടയുകയോ നിരോധിക്കുകയോ ചെയ്യരുത്. അനുഗ്രഹം നല്‍കുന്നതുമായി ബന്ധപ്പെട്ട നിലപാട്‌ വിശാലവും സമ്പന്നവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും വത്തിക്കാന്‍ വ്യക്തമാക്കുന്നു.


Source link

Related Articles

Back to top button