ടെല്‍ അവീവ്: ചെങ്കടലില്‍ നോര്‍വീജിയന്‍ എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടു. നോര്‍വേ ആസ്ഥാനമായുള്ള ഇന്‍വെന്റര്‍ കെമിക്കല്‍സ് ടാങ്കേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള എം.വി. സ്വാന്‍ അറ്റ്‌ലാന്റിക് എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്ന് യു.എസ്. ആരോപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ പ്രദേശത്തുനിന്നാണ് ആക്രമണം ഉണ്ടായതെന്നാണ് യു.എസ്. അധികൃതര്‍ ആരോപിക്കുന്നത്. കപ്പല്‍ ആക്രമിക്കപ്പെട്ടതായുള്ള അപായ സന്ദേശം ലഭിച്ചതോടെ സമീപമുണ്ടായിരുന്ന അമേരിക്കന്‍ യുദ്ധക്കപ്പല്‍ സഹായത്തിനായി എം.വി. സ്വാന്‍ അറ്റ്‌ലാന്റിക്കിന് സമീപമെത്തി.
Source link