ആരാധകർക്കൊപ്പം ഒരുദിവസം ഒത്തുകൂടി മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ ഇരുപത്തിയഞ്ചാമത് വാർഷിക സമ്മേളനത്തിനാണ് ആരാധകർക്കായി ഒരുദിവസം ചിലവിടാൻ മോഹൻലാൽ തീരുമാനിച്ചത് നെടുമ്പാശ്ശേരിയിലെ സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ വിവിധ ജില്ലകളിൽ നിന്നുള്ള ആറായിരത്തോളം ആരാധകരനാണ് മോഹൻലാലിനെ കാണാൻ എത്തിയത്.
അയ്യായിരത്തിനു മുകളിൽ വരുന്ന ആരാധകർക്ക് മോഹൻലാലിനൊപ്പം ഫോട്ടോ എടുക്കാനുള്ള സൗകര്യവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആരാധകരെ സംബോധന ചെയ്ത് സംസാരിച്ച മോഹൻലാൽ എത്താൻ വൈകിയതിന് ക്ഷമാപണത്തോടെയാണ് സംസാരിച്ചുതുടങ്ങിയത്. ചടങ്ങിൽ മോഹന്‍ലാൽ ഫാൻസ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ താരം പരിചയപ്പെടുത്തി. ആരാധക സംഗമത്തോടൊപ്പം പ്രസ് മീറ്റും നടന്നു.
ആന്റണി പെരുമ്പാവൂർ, സജീവ് സോമൻ തുടങ്ങിയവരും മോഹൻലാലിനൊപ്പം എത്തിയിരുന്നു.
ജീത്തു ജോസഫ് സംവിധാനം െചയ്യുന്ന ‘നേര്’ ആണ് മോഹൻലാലിന്റെ പുതിയ റിലീസ്. അഭിഭാഷക വേഷത്തിലാണ് താരം എത്തുന്നത്. ചിത്രം ഡിസംബർ 22ന് റിലീസ് ചെയ്യും.
Source link