CINEMA

പ്രണവിന്റെ മനസ് കണ്ടുപിടിക്കാൻ പോയ ലെന ഉത്തരം മുട്ടി എഴുന്നേറ്റ് പോയി: സിദ്ദീഖ് പറയുന്നു

‘ആദി’ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രണവ് മോഹൻലാലിനൊപ്പമുള്ള രസകരമായ അനുഭവം പങ്കുവച്ച് നടൻ സിദ്ദീഖ്. പ്രണവിന്റെ മനസ് കണ്ടുപിടിക്കാൻ ചില ചോദ്യങ്ങളുമായി പോയ ലെന, തിരിച്ചുള്ള പ്രണവിന്റെ ചോദ്യം കേട്ട് ഉത്തരം മുട്ടി എഴുന്നേറ്റുപോയെന്ന് സിദ്ദീഖ് പറയുന്നു. നേരിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലായിരുന്നു സിദ്ദീഖ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.
‘‘അയാളുടെ വളർച്ച നമ്മൾ പുറത്തു നിന്നും നോക്കിയാണ് കാണുന്നത്. പ്രണവിലെ ആക്ടറിനെ പ്രണവ് എങ്ങനെ വളർത്തിയെടുക്കുന്ന എന്ന് പ്രണവിനോട് തന്നെ ചോദിച്ചാൽ മാത്രമേ മനസിലാവുള്ളു. പക്ഷേ അയാളോട് സംസാരിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ അറിയാവുന്ന ഒരാൾ ആണ്. പല കാര്യങ്ങളെ പറ്റിയും നല്ല ധാരണ ഉള്ള ആളാണ്. നമ്മളോട് പല പല സംശയങ്ങൾ ചോദിക്കുന്ന ആളാണ്.

ഒരിക്കൽ ഞങ്ങൾ ‘ആദി’ ഷൂട്ട് ചെയ്യുന്ന സമയത്ത് ലെന ഞങ്ങളോട് പറഞ്ഞു, നിങ്ങൾ എങ്ങനെ ഉള്ള ഒരാൾ ആണെന്ന് ഞാൻ വേണമെങ്കിൽ പറഞ്ഞു തരാം ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ മതി എന്ന്. എന്നിട്ട് ലെന എന്നോട് കുറെ ചോദ്യങ്ങൾ ചോദിച്ചു. ഞാൻ അതിനൊക്കെ ഓരോ ഉത്തരങ്ങൾ പറഞ്ഞപ്പോൾ ലെന എന്നോട് ആ ഇക്ക ഇങ്ങനെയൊക്കെ ആണ് കാര്യങ്ങൾ കാണുന്നത് ഇക്ക ഇങ്ങനെ ആണ് ചിന്തിക്കുന്നത് എന്നൊക്കെ പറഞ്ഞ് എന്നെക്കുറിച്ച് കുറച്ചു കാര്യങ്ങൾ തിരിച്ചു പറഞ്ഞു. കേട്ടപ്പോൾ എനിക്ക് പലതും ശരിയാണെന്നു തോന്നി. എന്നിട്ട് ലെന പോയത് പ്രണവിന്റെ അടുത്തേക്കാണ്. പ്രണവിനോടും ഇതുപോലെ ചോദ്യങ്ങൾ ചോദിക്കാൻ വേണ്ടിയാണ് പോയത്. ‘‘അപ്പു ഇങ്ങനെ നടന്നു പോകുമ്പോൾ ഒരു സ്ഥലത്ത് ചെല്ലുമ്പോൾ ഒരു മല അവിടെ കാണുന്നു. അത് കാണുമ്പോൾ അപ്പുവിന് എന്ത് തോന്നും എന്ന്’’ ചോദിച്ചു.

അപ്പു തിരിച്ച് എന്ത് മല എന്ന് ചോദിച്ചു. ഒരു മല എന്ന് ലെന പറഞ്ഞപ്പോൾ, അതേ അത് തന്നെയാണ് ചോദിക്കുന്നത് എന്ത് മല ആണെന്ന് പറയൂ എന്ന് അപ്പു പറഞ്ഞു. ഒരുപാട് ചോദ്യങ്ങൾ അപ്പു തിരിച്ച് ലെനയോട് ചോദിച്ചു. ഞാനാകട്ടെ ലെന എന്നോട് ചോദിച്ചപ്പോൾ തന്നെ പെട്ടെന്ന് പെട്ടെന്ന് ഉത്തരം പറയുകയായിരുന്നു. പ്രണവിന്റെ മനസ് കണ്ടുപിടിക്കാൻ പോയിട്ട് അവസാനം ഉത്തരം മുട്ടി ലെന അവിടുന്ന് എഴുന്നേറ്റ് പോയി. ഇത് ശരിയാകില്ല ഇങ്ങനെ പറഞ്ഞത് ശരിയാകില്ല എന്ന രീതിയാണ് അപ്പു. അയാളുടെ അടുത്ത് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും പറ്റില്ല. ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അവിടെയൊരു ജലാശയം കണ്ടു, അപ്പുവിന് എന്ത് തോന്നും എന്ന് ചോദിച്ചാൽ ഞാൻ അങ്ങോട്ട് പോകില്ല തിരിച്ചു പോരും എന്ന് പറയും. ഇങ്ങനെ നമ്മൾ ആരും പറയാത്ത ഉത്തരങ്ങൾ ഒക്കെ ആണ് അയാൾ പറയുന്നത്. വളരെ വ്യത്യസ്തമാ രീതിയിൽ കാര്യങ്ങൾ നോക്കി കാണുന്ന ഒരാൾ ആണ്. മിടുക്കനാണ്.’’– സിദ്ദീഖ് പറയുന്നു.

English Summary:
Siqqique about Pranav Mohanlal


Source link

Related Articles

Back to top button